ന്യൂഡല്‍ഹി: കുല്‍ഭൂഷന്‍ ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചതിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹാജരായതിന് മുന്‍ സോളിസിറ്റര്‍ ...
ന്യൂഡല്‍ഹി: കുല്‍ഭൂഷന്‍ ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചതിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹാജരായതിന് മുന്‍ സോളിസിറ്റര്‍ ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ ഹരീഷ് സാല്‍വെ വാങ്ങിയ പ്രതിഫലം ഒരു രൂപ. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഇന്ത്യയ്ക്ക് അനുകൂലമായ വിധിയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് കേന്ജ്രമന്ത്രി പി പി ചൗധരി പറഞ്ഞു. ചാരവൃത്തി നടത്തിയതിനു യാതൊരു തെളിവുമില്ലാതെയാണ് പാക് സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിനു വധശിക്ഷ വിധിച്ചത്. ഇതു തെളിയിക്കാന്‍ ഇന്ത്യയ്ക്കു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുല്‍ഭൂഷണ്‍ ജാദവ് കുറ്റസമ്മതം നടത്തിയതിന്റെ വീഡിയോ പാകിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹാജരാക്കിയെങ്കിലും കോടതി കാണാന്‍ വിസമ്മതിച്ചിരുന്നു.

COMMENTS