കൊച്ചി: എറണാകുളം ഡിഡിഇ ഓഫീസിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ച് അക്രമത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് പൊലീസ് ജലപിരങ്കി പ്രയോഗിച്ചു. പ്രവര്...
കൊച്ചി: എറണാകുളം ഡിഡിഇ ഓഫീസിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ച് അക്രമത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് പൊലീസ് ജലപിരങ്കി പ്രയോഗിച്ചു.
പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ചു. തുടര്‍ന്ന് കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. സ്വാശ്രയ മെഡിക്കല്‍ പി.ജി കോഴ്‌സുകളിലെ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
ഇതേസമയം, കെഎസ്‌യു പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് ഇന്നലെ നടത്തിയത് സമരമല്ല അക്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായാണ് മുഖ്യമന്ത്രി മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് ചികിത്സ നിഷേധിച്ചിട്ടില്ല. ഇതു സംബന്ധിച്ച ആരോപണം തെറ്റാണ്. ഉമ്മന്‍ചാണ്ടി വിദ്യാര്‍ഥികളെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍തന്നെ അദ്ദേഹം പ്രതിഷേധിക്കാന്‍ ഇടവരുത്തരുതെന്ന നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിരുന്നുവെന്നും പിണറായി വ്യക്തമാക്കി.
കല്ലും വടിയും കൊണ്ടാണ് വിദ്യാര്‍ഥികള്‍ സമരത്തിനെത്തിയത്. നിയമ ലംഘനം ഉണ്ടായപ്പോഴാണ് പൊലീസ് ലാത്തിചാര്‍ജ് നടത്തിയത്, പിണറായി പറഞ്ഞു.

COMMENTS