തിരുവനന്തപുരം: കൊടും വേനലിനു പിന്നാലെ മഴ പെയ്തു തുടങ്ങുകയും ശുചീകരണ ജോലികള്‍ നിലയ്ക്കുകയും ചെയ്തതോടെ കേരളത്തില്‍ ഡെങ്കിപ്പനി പടരുന്നു. ...
തിരുവനന്തപുരം: കൊടും വേനലിനു പിന്നാലെ മഴ പെയ്തു തുടങ്ങുകയും ശുചീകരണ ജോലികള്‍ നിലയ്ക്കുകയും ചെയ്തതോടെ കേരളത്തില്‍ ഡെങ്കിപ്പനി പടരുന്നു.
സംസ്ഥാനത്ത് 3,525 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി കണക്കുകള്‍ പറയുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവനന്തപുരം ജില്ലയിലാണ്. 2,700 പേര്‍. ഇതിനകം 14 പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.
ശുചീകരണ ജോലികള്‍ ഏതാണ്ട് പൂര്‍ണമായും മുടങ്ങിയതാണ് പനിക്കു കാരണമായിരിക്കുന്നത്. ഈ വീഴ്ചയ്ക്ക് ആരോഗ്യവകുപ്പും തദ്ദേശസ്വയം ഭരണവകുപ്പും പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ നോക്കുകയാണ്.
ശുചീകരണത്തിലെ വീഴ്ച നിമിത്തമാണ് പനി പടരുന്നതെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു. ഒരിക്കല്‍ വന്നവര്‍ക്ക് ഡെങ്കിപ്പനി വേഗത്തില്‍ പിടിക്കാന്‍ സാധ്യതയുണ്ടെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
പനി പടര്‍ന്നതോടെ തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് നേരിട്ട് ശുചീകരണത്തിന് ഇറങ്ങിയിട്ടുണ്ട്. ഇന്നലെ മന്ത്രി ശൈലജ നേരിട്ട് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തി ശുചിത്വമില്ലായ്മ നേരിട്ടു കണ്ടറിയുകയും ചെയ്തു.

COMMENTS