ഇസ്ലാമാബാദ്: മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത അന്തര്‍ദേശീയ കോടതിയുടെ വിധി അംഗീകരിക്കില്ല...
ഇസ്ലാമാബാദ്: മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത അന്തര്‍ദേശീയ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് പാകിസ്ഥാന്‍.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിത്. ശരിക്കുള്ള മുഖം മറച്ചുവയ്ക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണെന്നും പാകിസ്ഥാന്‍ ആരോപിച്ചു.
കേസില്‍ അന്തിമ വിധി പ്രഖ്യാപിക്കും വരെ വധശിക്ഷ നടപ്പിലാക്കാന്‍ പാടില്ലെന്ന അന്താരാഷ്ട്ര കോടതിയുടെ വിധിക്കെതിരെയാണ് പാകിസ്ഥാന്‍ രംഗത്തെത്തിയിരിക്കുന്നത്.
കേസില്‍ പാകിസ്ഥാന്‍ മുന്‍വിധിയോടെയാണ് സമീപിച്ചതെന്നു ചൂണ്ടിക്കാട്ടിയ കോടതി അന്തിമ വിധി പ്രഖ്യാപിക്കുന്നതുവരെ വധശിക്ഷ നടപ്പിലാക്കരുതെന്ന് ഉത്തരവിട്ടിരുന്നു.
കേസ് പരിഗണിക്കാന്‍ അന്താരാഷ്ട്ര കോടതിയ്ക്ക് അധികാരമില്ലെന്നായിരുന്നു പാകിസ്ഥാന്റെ വാദം. എന്നാല്‍, ഇതു തള്ളിയ കോടതി കേസ് പരിഗണിക്കാന്‍ കോടതിയ്ക്ക് അധികാരമുണ്ടെന്നു വ്യക്തമാക്കി.
മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ അനുവദിക്കാതിരുന്ന പാകിസ്ഥാന്റെ നിലപാടിനെയും കോടതി വിമര്‍ശിച്ചു. കേസില്‍ നിയമസഹായം അനുവദിക്കാതിരുന്നത് വിയന്ന ഉടമ്പടിക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി.
പാകിസ്ഥാന്റെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഇറാനില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കെത്തിയ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ ബലൂചിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോയതാണെന്നുമാണ് ഇന്ത്യുടെ വാദം.
സ്വതന്ത്രമായ വിചാരണയല്ല ഉണ്ടായതെന്നും നിയമസഹായം ലഭ്യമാക്കാന്‍ ഇന്ത്യയെ അനുവദിച്ചില്ലെന്നും ഇന്ത്യ കോടതിയില്‍ വാദിച്ചു.
പാകിസ്ഥാന്റെ നടപടി വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥകളുടെ ലംഘനമാണെന്നും ഇന്ത്യ വാദിച്ചു.
ബലൂചിസ്ഥാനില്‍ ഇന്ത്യയ്ക്കു വേണ്ടി ഭീകരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് പാക് സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിനു വധശിക്ഷ വിധിച്ചത്.
വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യ പതിനാറു തവണയാണ് പാകിസ്ഥാന് കത്തുനല്‍കിയത്. അതിനുശേഷമാണ് ഇന്ത്യ ഹേഗിലെ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.
Summary: Pakistan does not accept the International Court of Justice's jurisdiction+ in matters related to national security, its Foreign Office said after the UN court stayed the execution of Indian national Kulbhushan Jadhav.
Foreign Office spokesman Nafees Zakaria also hit out at India, saying the country has been "trying to hide its real face" by taking the case of Jadhav to ICJ.

COMMENTS