തിരുവനന്തപുരം: വിവാദ പ്രസംഗം നടത്തിയ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷിനെതിരെ പൊലീസ് സ്വമേധയ കേസെടുത്തു. ആനാവൂരില്‍ ആര്‍എ...
തിരുവനന്തപുരം: വിവാദ പ്രസംഗം നടത്തിയ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷിനെതിരെ പൊലീസ് സ്വമേധയ കേസെടുത്തു. ആനാവൂരില്‍ ആര്‍എസ്എസ് ജില്ലാ കാര്യവാഹകിനു നേരെയുണ്ടായ ആക്രണത്തിനെതിരെ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസിനു മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് വിവാദ പ്രസംഗം നടത്തിയത്.
ആര്‍എസ്എസ് ജില്ലാ നേതാവിനെ ആക്രമിച്ചതിനു ശേഷവും പ്രദേശത്ത് സമാധാനം നിലനില്‍ക്കുന്നത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഔദാര്യം കൊണ്ടാണ്. ആ ഔദാര്യം തീരുമ്പോള്‍ ബിജെപി, ആര്‍എസ്എസ് നേതാക്കളെ തൊട്ട കരങ്ങളും തലകളും തേടിയുള്ള മുന്നേറ്റം ഉണ്ടാകും. അതു തടയാന്‍ ഡിവൈഎസ്പി എത്ര പൊലീസുകാരെ നിരത്തിയിട്ടും കാര്യമില്ല. ഇങ്ങനെയാണ് ബിജെപി ജില്ലാ പ്രസിഡന്റ് പ്രസംഗിച്ചത്.
കഴിഞ്ഞ കുറച്ചുനാളുകളായി ആനാവൂര്‍, പാറശ്ശാല, നേമം തുടങ്ങിയ പ്രദേശങ്ങളില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് ആര്‍എസ്എസ് നേതാവ് വിനോദിനെ ആക്രമിച്ചത്.
വിനോദിനെ ആക്രമിച്ച കേസില്‍ പ്രതികളെ പിടികൂടാത്തതു കൊണ്ടാണ് ഡിവൈഎസ്പി ഓഫീസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

COMMENTS