ബാബറി മസ്ജിദ് ഗൂഢാലോചന കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി ഉള്‍പ്പെടെയുള്ള നേതാക്കളുടെ വിചാരണ തിങ്കളാഴ്ച തുടങ്ങും. അദ്വാനിക...
ബാബറി മസ്ജിദ് ഗൂഢാലോചന കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി ഉള്‍പ്പെടെയുള്ള നേതാക്കളുടെ വിചാരണ തിങ്കളാഴ്ച തുടങ്ങും. അദ്വാനിക്കു പുറമെ മുരളിമനോഹര്‍ ജോഷി, ഉമാഭാരതി ഉള്‍പ്പെടെ പതിമൂന്ന് നേതാക്കള്‍ക്കെതിരെയാണ് ഗൂഢാലോചന കേസ്.
സുപ്രീം കോടതി ഉത്തരവ് പ്രകാരം ലക്‌നൗ സിബിഐ കോടതിയിലാണ് സംയുക്ത വിചാരണ നടക്കുക. നേരത്തെ റായ്ബറേലി കോടതിയുടെ പരിഗണനയിലായിരുന്ന ഗൂഢാലോചന കേസ് ലക്‌നൗ കോടതിയിലേക്കു മാറ്റിയിരുന്നു.
ബിജെപി നേതാക്കള്‍ ബാബറി മസ്ജിദ് പൊളിക്കാന്‍ ഗൂഢാലോച നടത്തിയെന്നും കര്‍സേവക്കാരെ അതിനായി പ്രേരിപ്പിച്ചെന്നുമാണ് കേസ്.
ഇരുപത്തിയഞ്ച് വര്‍ഷം പഴക്കമുള്ള കേസായതിനാല്‍ വിചാരണ നീളാതെ തുടര്‍ച്ചായായ ദിവസങ്ങളില്‍ വിചാരണ നടത്തി രണ്ടുവര്‍ഷത്തിനുള്ളില്‍ വിധി പറയണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
അദ്വാനി ഉള്‍പ്പെടെയുള്ള പതിമൂന്നു പ്രതികളെ ഗൂഢോലോചന കുറ്റത്തില്‍ നിന്ന് ഒഴിവാക്കി അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതു റദ്ദാക്കിയ സുപ്രീം കോടതി വിധി പറയുന്നതുവരെ ജഡ്ജിയെ മാറ്റാന്‍ പാടില്ലെന്നും ഉത്തരവിട്ടിട്ടുണ്ട്.
കേസിലെ പ്രതികളിലൊരാളായ കല്യാണ്‍ സിങിനെ വിചാരണയ്ക്കു വിധേയനാക്കില്ല. കല്യാണ്‍ സിങ് രാജസ്ഥാന്‍ ഗവര്‍ണറായതിനാല്‍ ഭരണഘടനാ പരിരക്ഷയുണ്ട്. ഗവര്‍ണര്‍ പദവി ഒഴിഞ്ഞ ശേഷമേ വിചാരണ നടത്തൂ.

COMMENTS