കൊച്ചി: ബ്ലെസ്സി സംവിധാനം ചെയ്ത കളിമണ്ണ് മാതൃത്വത്തെ വില്‍ക്കാനുളള വെറും കച്ചവട സിനിമയാണെന്ന് ചലച്ചിത്ര നിരൂപകന്‍ അന്‍വര്‍ അബ്ദുളള. ബ്ല...
കൊച്ചി: ബ്ലെസ്സി സംവിധാനം ചെയ്ത കളിമണ്ണ് മാതൃത്വത്തെ വില്‍ക്കാനുളള വെറും കച്ചവട സിനിമയാണെന്ന് ചലച്ചിത്ര നിരൂപകന്‍ അന്‍വര്‍ അബ്ദുളള. ബ്ലെസ്സിയുടെ സംവിധാന മികവ് ഏറ്റവുംകുറവുളള ചിത്രമാണ് കളിമണ്ണെന്നും അന്‍വര്‍ അബ്ദുളള പറഞ്ഞു.
മികച്ചൊരും പ്രമേയമായിട്ടും നല്ലൊരു സിനമയൊരുക്കാന്‍ ബ്ലെസ്സിക്ക് കഴിഞ്ഞില്ല. കളിമണ്ണ് ഒരര്‍ഥത്തില്‍ സിനിമ പോലുമായിട്ടില്ല. മാതൃത്വമാണ് പ്രമേയമെങ്കിലും ഒന്നേകാല്‍ മണിക്കൂറോളം മറ്റുകാര്യങ്ങളാണ് ചിത്രം പറയുന്നത്. ഈ സമയത്ത് ഐറ്റം നമ്പര്‍ അടക്കമുളള മൂന്ന് ഗാനങ്ങളാണുളളത്. പ്രസവത്തെക്കുറിച്ച് പറയുമ്പോള്‍തന്നെ അതിന് മുന്‍പുളള ഗര്‍ഭകാലത്തെക്കുറിച്ച് ചിത്രം പരാമര്‍ശിക്കുന്നില്ല. പ്രസവം മാത്രമാണ് മാതൃത്വം എന്ന് വിശ്വസിക്കാനാവില്ല. അതുകൊണ്ടുതന്നെ മാതൃത്വം എന്ന ആശയം പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ ബ്ലെസ്സിക്ക് കഴിഞ്ഞില്ല.
നിര്‍മാണം തുടങ്ങുന്നതിന് മുന്‍പേ വിവാദമുണ്ടാക്കുന്ന പ്രചണ തന്ത്രമാണ് കളിമണ്ണില്‍ ഉപയോഗിച്ചത്. ആദ്യദിവസം തിയേറ്ററില്‍ സിനിമ കാണാന്‍ എത്തിയത് ഏത് തരം പ്രേക്ഷകരാണെന്ന് പരിശോധിക്കണം. മാതൃത്വത്തെ വില്‍ക്കാനാണ് കളിമണ്ണ് ശ്രമിച്ചത്. ചിത്രീകരണ വേളയില്‍ തന്നെ വിമര്‍ശിച്ചവരെ തന്ത്രപൂര്‍വം വിമര്‍ശിക്കാനും പിന്തുണച്ചവരെ പുകഴ്ത്താനും കളിമണ്ണിലൂടെ ബ്ലെസ്സി ശ്രമിച്ചിട്ടുണ്ടെന്നും അന്‍വര്‍ അബ്ദുളള പറഞ്ഞു.
ഇതേസമയം, ചിലപുരോഗമന ആശയങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. മുന്‍കാമുകനോടുളള സമീപനവും ഇതിനെ പ്രതിലോമകരമായി കാണുന്ന മത-രാഷ്ട്രീയ അധികാരികളെ പ്രതിക്കൂട്ടില്‍ നിറുത്താന്‍ ചിത്രം ശ്രമിക്കുന്നതിനെയും അന്‍വര്‍ അനുകൂലിച്ചു.
COMMENTS