കൊച്ചി/ തിരുവനന്തപുരം : കോലഞ്ചേരിയിലും പരിസരങ്ങളിലുമായി ദൈവസഹായം എന്ന പേരില്‍ ഹോട്ടലുകള്‍ നടത്തിയിരുന്ന ശ്രീഹരിയാണ് പെണ്‍കുട്ടിയെ പീഡിപ്പ...
കൊച്ചി/ തിരുവനന്തപുരം : കോലഞ്ചേരിയിലും പരിസരങ്ങളിലുമായി ദൈവസഹായം എന്ന പേരില്‍ ഹോട്ടലുകള്‍ നടത്തിയിരുന്ന ശ്രീഹരിയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് ജനനേന്ദ്രിയം നഷ്ടപ്പെട്ട ഗംഗേശാനന്ദ് തീര്‍ത്ഥപാദരെന്നു നാട്ടുകാര്‍ പറയുന്നു.
കോലഞ്ചേരി പട്ടിമറ്റം ചെങ്ങറയിലാണ് ജനനം. ഇവിടെ ഒരു സാധാരണ കുടുംബത്തിലെ അംഗമാണ്. അച്ഛന്‍ നടത്തിയിരുന്ന ഹോട്ടലിന്റെ ചുമതല ഏറ്റെടുത്ത ശ്രീഹരി മറ്റു മൂന്നു ഹോട്ടലുകള്‍ കൂടി തുടങ്ങി. പിന്നീട് ഇവയെല്ലാം വാടകയ്ക്കു കൊടുത്തിട്ട് നാടുവിടുകയായിരുന്നു.
നാട്ടിലുണ്ടായിരുന്ന കാലത്തും ആഭിചാര ക്രിയകള്‍ക്കു പോയിരുന്നു. പ്രശ്‌നപരിഹാര പൂജകളായിരുന്നു പ്രധാന വിനോദം. ഇതിനിടെ ഇദ്ദേഹത്തിനെതിരേ പല തരത്തിലും പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് നാടുവിട്ടത്.
നാടുവിട്ട ശേഷം സന്യാസിയായാണ് തിരിച്ചെത്തിയത്. വെള്ള വസ്ത്രങ്ങളിലാണ് അന്ന് സ്വാമി പുറത്തെത്തിയിരുന്നത്. ബുള്ളറ്റിലായിരുന്നു സഞ്ചാരം. അതുകൊണ്ടുതന്നെ നാട്ടുകാര്‍ ബുള്ളറ്റ് സ്വാമിയെന്നു പേരും കൊടുത്തിരുന്നു.
നാടുവിട്ടുപോയി തിരിച്ചെത്തിയ ഹരിസ്വാമിക്ക് വന്‍ ഭൂസ്വത്തുക്കള്‍ വാങ്ങിക്കൂട്ടാനുമായി. കൂടുതല്‍ ഭൂമിയും പുത്തുന്‍കുരിശ് ഭാഗത്താണ് ഉള്ളതെന്നു നാട്ടുകാര്‍ പറയുന്നു.
ഇതിനിടെ ആഡംബര കാറുകളും സ്വന്തമാക്കി. വിദ്യാസമ്പന്നനായ ഇയാള്‍ നല്ല പെരുമാറ്റത്തിലൂടെയാണ് ആളുകളെ വശത്താക്കിയിരുന്നത്. നാട്ടിലെ പല പ്രശ്‌നങ്ങളിലും ഇടപെട്ട് പരിഹാരവുമുണ്ടാക്കിയിരുന്നു.
ഇടയ്ക്കു കൊല്ലം പന്മന ആശ്രമത്തില്‍ ചേര്‍ന്നു. ഇവിടെനിന്നാണ് ദീക്ഷ സ്വീകരിച്ച് കാവിധാരിയായി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്നു പേരു മാറ്റിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ആക്രണമത്തില്‍ 90 ശതമാനത്തോളം മുറിഞ്ഞു തൂങ്ങിപ്പോയ ജനനേന്ദ്രിയം പഴയതുപോലെ തുന്നിച്ചേര്‍ക്കുക പ്രയാസമായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഇന്നലെ രാത്രി തിരുവനന്തപുരത്ത് പേട്ടയിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍ ഇയാള്‍ വര്‍ഷങ്ങളായി പൂജയ്‌ക്കെത്തുന്നുണ്ട്. കുട്ടിയുടെ അച്ഛന്‍ തളര്‍ന്നു കിടപ്പാണ്. കുട്ടിയുടെ അമ്മയുമായുള്ള അടുപ്പം വഴിയാണ് ഇയാള്‍ പൂജയ്ക്കു വരുന്നത്. പൂജ കഴിഞ്ഞ് കുട്ടിയെ പീഡിപ്പിക്കു പതിവാണ്. മൂന്നു വര്‍ഷമായുള്ള ഉപദ്രവത്തില്‍ സഹികെട്ടപ്പോഴാണ് കുട്ടി പ്രത്യാക്രമണത്തിനു തയ്യാറെടുത്തത്.
ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് പെണ്‍കുട്ടി ഇയാളുടെ ജനനേന്ദ്രിയം മുറിച്ചത്. തന്നെ കീഴടക്കാന്‍ വന്ന സന്യാസിയെ അടുത്തു കരുതിവച്ച മൂര്‍ച്ചയേറിയ കത്തിയെടുത്ത് ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനു മൊഴികൊടുത്തു.
രക്തസ്രാവം നിയന്ത്രിക്കാനാവാതെയാണ് സന്യാസിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചത്. സന്യാസിയുടെ ജീവന്‍ അപകടത്തിലാവുമെന്നു കണ്ട ആശുപത്രി ഡോക്ടര്‍മാര്‍ യൂറോളജി, പഌസ്റ്റിക് സര്‍ജറി വിഭാഗങ്ങളുടെ ഏകോപനത്തില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. മൂത്രം പോകുന്നതിനായി പ്രത്യേകം ട്യൂബും ഇട്ടിട്ടുണ്ട്.
ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസ് എത്തി വിവരങ്ങള്‍ ചോദിച്ചപ്പോള്‍ സന്യാസി കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് പേട്ട പൊലീസും ഇടപെട്ടു. ഇതോടെയാണ് അമ്മയും കുടുങ്ങിയത്. അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പെണ്‍കുട്ടിക്കെതിരേയും കേസെടുക്കേണ്ടിവരുമെന്ന് ആദ്യം പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍, സ്വന്തം വീട്ടില്‍ സ്വയരക്ഷയ്ക്കായി ചെയ്ത കൃത്യമായതിനാല്‍ പെണ്‍കുട്ടിക്കെതിരേ കേസെടുക്കരുതെന്ന നയമോപദേശമാണ് പൊലീസിനു കിട്ടിയത്. മാത്രമല്ല, രാഷ്ട്രീയ നേതാക്കളും പൊതു സമൂഹവും കുട്ടിക്കു പിന്തുണയും ആശ്വാസവുമായി ഒപ്പമുണ്ട്.
ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്ന മുറയ്ക്ക് സന്യാസിയെ പൊലീസ് അറസ്റ്റു ചെയ്യും. ഇയാള്‍ രക്ഷപ്പെട്ടു പോകാതിരിക്കാനായി പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏഴ് വര്‍ഷമായി ഹരിസ്വാമി തന്നെ സ്വാമി ഉപദ്രവിക്കുന്നുണ്ടെന്നും ഗതികെട്ടാണ് ജനനേന്ദ്രിയം മുറിച്ചതെന്നും പേട്ട പൊലീസിനോട് യുവതി വെളിപ്പെടുത്തി. പ്ലസ് വണില്‍ പഠിക്കുന്ന കാലത്താണ് സ്വാമി പീഡിപ്പിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ പെണ്‍കുട്ടിക്ക് 23 വയസ്സുണ്ട്. നിയമവിദ്യാര്‍ത്ഥിനിയാണ്.
പന്മന ആശ്രമത്തില്‍ പ്രാര്‍ത്ഥനയ്ക്കായി യുവതിയുടെ കുടുംബം എത്തിയപ്പോഴാണ് ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ ഇവരുമായി അടുപ്പമുണ്ടാക്കിയത്. യുവതിയുടെ പിതാവ് രോഗബാധിതനായി കിടപ്പിലായതോടെ ഇയാള്‍ പൂജയ്ക്കായി ഇവരുടെ വീട്ടിലേക്ക് പതിവായി വരാന്‍ തുടങ്ങി. അമ്മയുമായി രമ്യതയിലെത്തി സ്വാമി മകളെ കൈവച്ചപ്പോഴും അമ്മ കണ്ണടയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
തിരുവനന്തപുരം കണ്ണമ്മൂല, പേട്ട നിവാസികള്‍ക്ക് സ്വാമി സുപരിചിതനാണ്.
എഡിജിപി ബി സന്ധ്യ ചട്ടമ്പിസ്വാമിയുടെ ജന്മഗേഹം സ്വന്തമാക്കിയെന്ന പരാതി ഉയര്‍ന്ന വേളയില്‍ ഇവിടെ സന്ധ്യയ്‌ക്കെതിരേ ഭൂസമരം നയിക്കാന്‍ സ്വാമി മുന്നിലുണ്ടായിരുന്നു. അന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ സംസാരിക്കാനും സ്വാമി പതിവായി എത്തിയിരുന്നു.
ചെറിയ പെണ്‍കുട്ടികളെ ദേവിമാരായി കണക്കാക്കി കുമാരീപൂജ എന്ന പേരില്‍ പൂജ നടത്തുക ഇദ്ദേഹത്തിന്റെ പതിവായിരുന്നു.
സ്വാമിക്കെതിരേ വാര്‍ത്ത വന്നതോടെ പന്മന ആശ്രമം അധികൃതര്‍ അദ്ദേഹത്തെ കൈയൊഴിഞ്ഞിട്ടുണ്ട്. സ്വാമി 15 വര്‍ഷം മുമ്പ് പഠനം പൂര്‍ത്തിയാക്കി പോയതാണെന്നും ആശ്രമവുമായി ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നും അധികൃതര്‍ പറയുന്നു.

COMMENTS