കോഴിക്കോട്: കല്ലാച്ചിയില്‍ സിപിഎം പ്രവര്ത്തകന് ബിനുവിനെ വധിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുറ്റ്യാടി സ്വദേശിയും എസ്ഡിപി...
കോഴിക്കോട്: കല്ലാച്ചിയില്‍ സിപിഎം പ്രവര്ത്തകന് ബിനുവിനെ വധിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുറ്റ്യാടി സ്വദേശിയും എസ്ഡിപിഐ പ്രവര്‍ത്തകനുമായ നിസാറിനെ ഉന്നമിട്ട് ബോംബാക്രമണവും തുടര്‍ന്ന് നിസാറിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.
കുറ്റ്യാടി ടൗണിലെ നിസാറിന്റെ പര്‍ദ കടയ്ക്കു നേരെയാണ് ബോംബെറിഞ്ഞത്.
ബോംബേറില്‍ കടയിലെ ജീവനക്കാരനും മറ്റു മൂന്നു പേര്‍ക്കും പരിക്കേറ്റു. തൊട്ടടുത്ത ഫാന്‍സി ഉടമ കുഞ്ഞബ്ദുല്ല, ഷോപ്പിലുണ്ടായിരുന്ന മുഹമ്മദ് എന്നിവര്‍ പരിക്കേറ്റവരില്‍ പെടുന്നു. പരിക്കേറ്റവരെ വടകര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇതിനിടെ അക്രമി സംഘം നിസാറിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ബൈക്കിലെത്തിയ അക്രമിസംഘം രക്ഷപ്പെട്ടു. അക്രമികളില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സ്ഥലത്ത് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി.
ജീപ്പ് ഡ്രൈവര്‍ ഈന്തുള്ളതില്‍ ബിനുവിനെ കല്ലാച്ചി ടൗണില്‍ വച്ച് കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയാണ് എസ്ഡിപിഐ പ്രവര്‍ത്തകനായ നിസാര്‍. ശിക്ഷ കഴിഞ്ഞിറങ്ങിയശേഷം ഇയാള്‍ കുറ്റ്യാടിയില്‍ പര്‍ദ കട നടത്തുകയായിരുന്നു.
2001 ജൂണ്‍ രണ്ടിനാണ് ബിനു കൊല ചെയ്യപ്പെട്ടത്. കല്ലാച്ചി ടൗണില്‍ ടാക്സി സ്റാന്റില്‍ വച്ച് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ടാക്സി ഡ്രൈവറായ ബിനുവിനെ വെട്ടിക്കൊല്ലുകയായിരുന്നു. തെരുവന്‍ പറമ്പില്‍ നബീസ എന്ന സ്ത്രീയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ മുഖ്യപ്രതിയായിരുന്നു ബിനു. ഈ കേസില്‍ മാനഭംഗം നടന്നിട്ടില്ലെന്ന് കോടതി പിന്നീട് വിധിച്ചിരുന്നു.

COMMENTS