ഇതോടൊപ്പമുള്ള ചിത്രമൊന്നു നോക്കൂ. കേരളത്തില്‍ തേക്കടി പോലെ ഏതോ ഇടമാണെന്നല്ലേ തോന്നൂ. പക്ഷേ, തെറ്റിദ്ധരിക്കേണ്ട. ഇതു ഒമാനിലെ ഒരു മരുപ്രദേശ...
ഇതോടൊപ്പമുള്ള ചിത്രമൊന്നു നോക്കൂ. കേരളത്തില്‍ തേക്കടി പോലെ ഏതോ ഇടമാണെന്നല്ലേ തോന്നൂ. പക്ഷേ, തെറ്റിദ്ധരിക്കേണ്ട. ഇതു ഒമാനിലെ ഒരു മരുപ്രദേശമായിരുന്നു. പ്രകൃതിയുടെ അത്ഭുതപ്രതിഭാസം കൊണ്ട് ഇങ്ങനെ മാറുന്നതാണ്.
സലാല ഖരീഫ് പ്രതിഭാസം മൂന്നു മാസത്തേയ്ക്കാണ്. ഇവിടെ നല്ല മഴ വ ലഭിക്കുന്ന വര്‍ഷത്തിലെ മൂന്നൂ മാസം മാത്രം. മൂന്നു മാസം കൊണ്ട് വരണ്ടുണങ്ങിയ ഭൂമിയും അവിടെ ഉണങ്ങിയ മട്ടില്‍ നിന്നിരുന്ന മരങ്ങളും ഇങ്ങനെ പച്ചപ്പണിയും. മൂന്നുമാസം കഴിയുമ്പോള്‍ ഇലപൊഴിച്ച്, പച്ചപ്പുകള്‍ മായ്ച്ച് ഭൂമി പിന്നെയും പഴയപടി മാറുന്നു. ഈ അത്ഭുത പ്രതിഭാസത്തിനു പിന്നിലെ രഹസ്യം കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് ഇനിയുമായിട്ടില്ല.
മഴക്കാലത്തേയ്ക്കു മാത്രമായി ഇവിടെ ചെറിയ അകുവിയും രൂപപ്പെടും. അധികം വൈകാതെ അവയെല്ലാം മാഞ്ഞുപോവുകയും ചെയ്യും.
50 ഡിഗ്രി ചൂടില്‍ നിന്നു മൂന്നു മാസത്തേയ്ക്ക് ഈ പ്രദേശം 20 ഡിഗ്രിയിലേക്കു താണുവരും. മരങ്ങളില്‍ നട്ടുച്ചയില്‍ പോലും ജലത്തുള്ളികള്‍ വെയിലില്‍ തിളങ്ങും. മേഘങ്ങള്‍ താണിറങ്ങിവന്നു മുട്ടിയുരുമ്മി പോകും.
ഈ അത്ഭുത പ്രതിഭാസത്തിനു കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഒമാന്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ലാന്‍ഡ്‌സ്‌കേപ് ആര്‍ട്ടിസ്റ്റ് ആന്‍ഡ്രൂ ആന്‍ഡേഴ്‌സണ്‍ പറയുന്നു. വേനലില്‍ വരണ്ടുങ്ങിക്കിടക്കുന്ന വനം മൂന്നു മാസത്തെ മഴക്കാലത്തു മാത്രമായി എങ്ങനെ മാറുന്നുവെന്നു കണ്ടെത്താനായി പഠനങ്ങള്‍ തുടരുകയാണെന്ന് അദ്ദേഹം പറയുന്നു.
three month forest in salalah
three , month, forest, salalah

COMMENTS