ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ ശനിയാഴ്ച വൈകുന്നേരം പാകിസ്ഥാനി സംഘത്തിന്റെ നാടകം തടസപ്പെടുത്തിയ സംഭവത്തില്‍ നാലു ശിവസേനാ പ്രവര്‍ത്തക...
ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ ശനിയാഴ്ച വൈകുന്നേരം പാകിസ്ഥാനി സംഘത്തിന്റെ നാടകം തടസപ്പെടുത്തിയ സംഭവത്തില്‍ നാലു ശിവസേനാ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മാസ് ഗ്രൂപ്പ് ഫൗണ്‌ടേഷന്‍ എന്ന പാക് സംഘത്തിന്റെ ബാഞ്ച് എന്ന നാടകമാണു ശിവസേന പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയത്.
ഹിന്ദുസ്ഥാന്‍ സിന്ദാബാദ്, പാകിസ്ഥാന്‍ മുര്‍ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടു പത്തു ശിവസേനാ പ്രവര്‍ത്തകര്‍ വേദിയിലേക്കു തള്ളിക്കയറുകയായിരുന്നു.
അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിവയ്പ്പ് തുടരുന്നിടത്തോളം ഇന്ത്യയില്‍ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
പാകിസ്ഥാനില്‍ നിന്നുള്ള എല്ലാത്തരം സാംസ്‌കാരിക പ്രവര്‍ത്തകരെയും തടയുന്ന നിലപാടിലാണ് ശിവസേന. ഇതു ബിജെപിക്കും തലവേദനയായി മാറിയിട്ടുണ്ട്.
ന്‍ നഗരത്തെ ബോംബിട്ടു ഭസ്മമാക്കാന്‍ സോവിയറ്റ് റഷ്യ
COMMENTS