സിദ്ധാര്‍ത്ഥ് ശ്രീനിവാസ്/www.vyganews.com തിരുവനന്തപുരം: ഡ്രൈവററെക്കൊണ്ട് ചെരുപ്പിന്റെ വാറഴിപ്പിച്ച സ്പീക്കര്‍ എന്‍ ശക്തന്‍ വിവാദത്തില്...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്/www.vyganews.com
തിരുവനന്തപുരം: ഡ്രൈവററെക്കൊണ്ട് ചെരുപ്പിന്റെ വാറഴിപ്പിച്ച സ്പീക്കര്‍ എന്‍ ശക്തന്‍ വിവാദത്തില്‍ നിന്നു രക്ഷപ്പെടാനായി നിരത്തിയ വാദങ്ങള്‍ അദ്ദേഹത്തിന്റെ ഭാവി രാഷ്ട്രീയ ജീവിതത്തിനു തന്നെ വിനയായി മാറുന്നു.
ഗുരുതര രോഗിയാണ് താനെന്നും സ്വയം ചെരുപ്പഴിക്കാന്‍ പോലുമാവാത്ത സ്ഥിതിയിലായിട്ടു വര്‍ഷങ്ങളായെന്നുമാണ് സ്പീക്കര്‍ പത്രസമ്മേളനം നടത്തിപ്പറഞ്ഞത്.
ഇത്രയും രോഗിയും അവശനുമായ ഒരാള്‍ എന്തിനു കഷ്ടപ്പെട്ട് ഈ സ്ഥാനമാനങ്ങളും എംഎല്‍എയുടെ തിരക്കും സഹിക്കുന്നുവെന്ന ചോദ്യം ആദ്യമുയര്‍ന്നത് സോഷ്യല്‍ മീഡിയയിലാണ്. ഈ ചോദ്യം ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ശക്തന്റെ ശത്രുക്കള്‍ ഏറ്റുപിടിച്ചിരിക്കുകയാണ്. ഇത്രയും അവശനായ ഒരാളെ അടുത്തു വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു കഷ്ടപ്പെടുത്തരുതെന്നാണ് ശക്തന്റെ എതിരാളികള്‍ വാദമുന്നയിക്കുന്നത്.
കണ്ണിന് ഗുരുതര രോഗമുള്ളതിനാല്‍ ബന്ധു കൂടിയായ ഡ്രൈവര്‍ ബൈജു ചെരുപ്പഴിച്ചുതരികയായിരുന്നെന്ന് ശക്തന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. നടപടി ഒരിക്കലും ബോധപൂര്‍വം ആയിരുന്നില്ല. അസുഖത്തിന്റെ ഭാഗമായി ഡ്രൈവര്‍ എടുത്ത മുന്‍ കരുതലാണിതെന്നും ശക്തന്‍ പറഞ്ഞിരുന്നു.
19 വര്‍ഷമായി അസുഖമുള്ളയാളാണ് ഞാന്‍. കാഴ്ച നഷ്ടപ്പെടുന്ന രോഗമാണ് തനിക്ക്. ഒരുകണ്ണിന്റെ കാഴ്ച പൂര്‍ണമായും മറ്റൊരു കണ്ണിന്റെ കാഴ്ച ഭാഗികമായും നഷ്ടപ്പെട്ടു. ഈ രോഗമുള്ളവര്‍ക്ക് കുനിയാനോ ഭാരമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടാനോ പാടില്ല. അതിനാല്‍ ഇതെല്ലാം അറിയുന്ന ഡ്രൈവര്‍ ആവശ്യപ്പെടാതെ തന്നെ സഹായിക്കുകയായിരുന്നുവെന്നും ശക്തന്‍ പറഞ്ഞിരുന്നു.
രോഗം വന്നതിനുശേഷമാണ് ബന്ധു കൂടിയായ ബൈജുവിനെ ഡ്രൈവറായി നിയമിച്ചത്. രോഗവിവരമറിയുന്നതിനാല്‍ യാത്രകളില്‍ ബൈജു എപ്പോഴും കൂടെയുണ്ടാകും. സാധാരണ കെട്ടില്ലാത്ത ചെരുപ്പാണ് ഇടാറുള്ളത്. എന്നാല്‍ കറ്റമെതിക്കാന്‍ പോകുമ്പോള്‍ ചെരിപ്പഴിക്കേണ്ടതില്ലെന്നുകരുതിയാണ് കെട്ടുള്ള ചെരിപ്പിട്ടത്.
34 വര്‍ഷമായി താന്‍ ജനങ്ങളുടെ പ്രതിനിധിയാണ്. തലക്കനമുള്ള ഒരാളാണെന്ന് ആരും എന്നെക്കുറിച്ച് പറഞ്ഞിട്ടില്ല. നിസ്സാരമായ ഒരു കാര്യത്തിന് അമിത പ്രാധാന്യം നല്‍കി വിവാദമുണ്ടാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും ശക്തന്‍ ആരോപിച്ചിരുന്നു.
ഈ വാദങ്ങളാണ് എതിരാളികള്‍ ആയുധമാക്കുന്നത്. തിരഞ്ഞെടുപ്പില്‍ നില്‍ക്കുമ്പോള്‍ എതിര്‍ പാര്‍ട്ടികള്‍ ഇതെല്ലാം ചര്‍ച്ചാവിഷയമാക്കുമെന്നും അതിനാല്‍ ശക്തനെ ഇനി മത്സരിപ്പിക്കരുതെന്നുമാണ് അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയിലെ എതിര്‍ ഗ്രൂപ്പുകാര്‍ ആവശ്യമുന്നയിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ സ്പീക്കര്‍ക്ക് മറുതന്ത്രങ്ങള്‍ കണ്ടെത്തേണ്ടിവരും വൈകാതെ.
N shakthan, Kerala, Speaker, Oommen chandy

COMMENTS