തൃശൂര്‍: തൃശൂരില്‍ സെപ്റ്റിക് ടാങ്കില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. കിഴക്കേക്കോട്ട ആമ്പക്കാട് ജംഗ്ഷനിലെ പഴയ കെട്ടിടത്തിന്റെ സെപ്റ്റിക് ടാ...
തൃശൂര്‍: തൃശൂരില്‍ സെപ്റ്റിക് ടാങ്കില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി.
കിഴക്കേക്കോട്ട ആമ്പക്കാട് ജംഗ്ഷനിലെ പഴയ കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കിലാണ് തലയോട്ടിയും അസ്ഥിയും കണ്ടെത്തിയത്.
ഒല്ലൂര്‍ സ്വദേശിയെ കണ്ടുപിടിക്കാനുള്ള പൊലീസിന്റെ അന്വേഷണത്തിനിടയിലാണ് മൃതദേഹാവശിഷ്ടം കാണുന്നത്. അഞ്ചുവര്‍ഷം മുമ്പ് ഓണത്തിനാണ് ഒല്ലൂര്‍ സ്വദേശിയെ കാണാതാവുന്നത്.
ആദ്യം ലോക്കല്‍ പൊലീസാണ് കേസ് അന്വേഷിച്ചത്. പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
ആമ്പക്കാട്ടുനിന്നാണ് കാണാതായ ആളിന്റെ മൊബൈലില്‍ നിന്നും അവസാന സിഗ്‌നല്‍ കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആമ്പക്കാട്ട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.
ഏറ്റവും ഒടുവില്‍ ഒല്ലൂര്‍ സ്വദേശി ജോലി ചെയ്തത്. ദിലീപ് എന്നയാളുടെ വര്‍ക്ക് ഷോപ്പിലായിരുന്നു.
ദിലീപിനെ ചോദ്യം ചെയ്തപ്പോള്‍ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടായിരുന്നു. ഗള്‍ഫില്‍ പോയ ഇയാള്‍ പിന്നീട് തിരിച്ചെത്താതിരുന്നതും സംശയിക്കാന്‍ കാരണമായി.
ശരീരാവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു.
Dead body found in septic tank at trissur

COMMENTS