റാസല്‍ഖൈമ: ഭക്ഷ്യവസ്തുക്കള്‍ കൃത്യമായി സൂക്ഷിച്ചില്ലെങ്കില്‍ ഷോപ്പുടമകള്‍ക്ക് പിഴ. ആയിരം ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക. ഓരോ സ്ഥാപനവും ഡി...
റാസല്‍ഖൈമ: ഭക്ഷ്യവസ്തുക്കള്‍ കൃത്യമായി സൂക്ഷിച്ചില്ലെങ്കില്‍ ഷോപ്പുടമകള്‍ക്ക് പിഴ. ആയിരം ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക. ഓരോ സ്ഥാപനവും ഡിസ്‌പ്ലേ റഫ്രിജറേറ്ററില്‍ തെര്‍മോ മീറ്ററുകള്‍ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഭക്ഷ്യവസ്തുക്കള്‍ വേണ്ട രീതിയില്‍ സ്‌റ്റോര്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനാണിത്. റാസല്‍ ഖൈമ മുനിസിപ്പാലിറ്റിയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ഇത്തരം ഷോപ്പുകളില്‍ രാത്രികാലങ്ങളില്‍ എസികളും ഫ്രിഡ്ജുകളും ഓഫാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. വൈദ്യുതി ബില്‍ കുറയ്ക്കാനായാണ് ഷോപ്പുടമകള്‍ ഇങ്ങനെ ചെയ്യുന്നത്.
രാത്രി എസിയും റെഫ്രിജറേറ്ററും ഓഫാക്കുമ്പോള്‍ നിരവധി ഭക്ഷ്യവസ്തുക്കള്‍ അഴുകാന്‍ തുടങ്ങും. പിറ്റേന്ന് ഈ വസ്തുക്കള്‍ വില്പന നടത്തുകയും ചെയ്യും. ഇത് ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഭീഷണിയാകുമെന്ന വസ്തുത ഷോപ്പുടമകള്‍ ശ്രദ്ധിക്കാറില്ല റാസല്‍ ഖൈമ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മുന്‍സീര്‍ ബിന്‍ ഷുക്കൂര്‍ അല്‍ സാബി പറഞ്ഞു.
പിടിക്കപ്പെടുന്ന ഷോപ്പുടമകളില്‍ നിന്നും ആയിരം ദിര്‍ഹമാണ് പിഴ ഈടാക്കുന്നത്. കുറ്റം ആവര്‍ത്തിച്ച് വീണ്ടും പിടിക്കപ്പെട്ടാല്‍ ഇരട്ടി തുകയായിരിക്കും പിഴ ഈടാക്കുന്നതെന്നും മുന്‍സീര്‍ ബിന്‍ ഷുക്കൂര്‍ അല്‍ സാബി കൂട്ടിച്ചേര്‍ത്തു.
SUMMARY: The Ras Al Khaimah (RAK) Municipality has said hefty fines up to Dh1,000 will be imposed on food outlets found storing food items improperly. Each and every food institution must instal thermometers in their display refrigerators to ensure food items are properly stored and reducing the chances of contamination, according to a top official. The temperature should be right for each and every type of food items, be they dry, cold or frozen, he pointed out.
COMMENTS