കൊച്ചി: കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ധ്യാപികയെ കഴുത്തറുത്തു കൊന്ന ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവ് ഗുരുതര നിലയില്‍ ആശുപത്രിയി...
കൊച്ചി: കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ധ്യാപികയെ കഴുത്തറുത്തു കൊന്ന ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവ് ഗുരുതര നിലയില്‍ ആശുപത്രിയില്‍.
മുളവുകാട് സെന്റ് മേരീസ് പള്ളിക്ക് സമീപം താമസിക്കുന്ന ആലപ്പുഴ സ്വദേശിനിയും കുടശനാട് ജി.വി.എച്ച്.എസ്.സിലെ അദ്ധ്യാപികയുമായ മെര്‍ലിനെയാണ് (42) കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.
രാവിലെ ആറോടെ ബഹളം കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് സംഭവം ആദ്യം കണ്ടത്. അപ്പോഴേക്കും മെര്‍ലിന്‍ മരിച്ചിരുന്നു. തൊട്ടടുത്തായാണ് ഭര്‍ത്താവ് ജോണ്‍ ഡിസില്‍വയെയും കഴുത്തറുത്ത നിലയില്‍ കണ്ടത്. ഭാര്യയെ കൊലപ്പെടുത്തി ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
ഡിസില്‍വയെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോപ്പുംപടിയിലെ തപാല്‍ വകുപ്പ് ഓഫീസിലെ ജീവനക്കാരനാണ് ഇയാള്‍. നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
മെര്‍ലിന്റെ കഴുത്തിലും കയ്യിലും കത്തികൊണ്ട് അറുത്താണ് കൊലപ്പെടുത്തിയത്. മുളവ്കാട് കോ ഓപ്പറേറ്റീവ് ബാങ്കിന് സമീപം ഇവര്‍ താമസിക്കുന്ന വീട്ടിലാണ് സംഭവം. ജോണ്‍ ഡിസില്‍വയും ഭാര്യയും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നില്‍.
ഇവര്‍ക്കൊരു മകളുണ്ടെങ്കിലും എവിടെയാണെന്ന് അറിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇരുവരും മാത്രമാണ് ഇവിടെ താമസം. മുളവുകാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
ജോണ്‍ ഡിസില്‍വ സാധാരണ നിലയില്‍ എത്തിയാല്‍ മാത്രമേ കാര്യങ്ങളുടെ നിജസ്ഥിതി അറിയാനാകൂ എന്നു പൊലീസ് പറഞ്ഞു.
Teacher stabbed to death in Kochi
Kochi
Murder
crime

COMMENTS