തിരുവനന്തപുരം: സോഫ്റ്റ്‌വെയറിലെ പിഴവാണു എസ്എസ്എല്‍സി ഫലത്തില്‍ പിഴവു വരാന്‍ കാരണമെന്ന മന്ത്രിയുടെ വിദ്യാഭ്യാസ മന്ത്രിയുടെ വാദം തെറ്റാണെന്...
സോഫ്റ്റ് വെയറില്‍ തകരാറൊന്നുമില്ല. മൂല്യനിര്‍ണയ ക്യാമ്പിലാണു തെറ്റു സംഭവിച്ചത്. ഇതു സംബന്ധിച്ചു സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു.
സോഫ്റ്റ്‌വെയറിലെ പിഴവാണു ഫലം തെറ്റാന്‍ കാരണമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. ഇതിനു വിപരീതമായ വിശദീകരണവുമായാണു ഇപ്പോള്‍ ഡിപിഐ രംഗത്തെത്തിയിരിക്കുന്നത്.
ഇതിനു പിന്നാലെ വിഷയത്തില്‍ രാഷ്ട്രീയ കളികളും ആരംഭിച്ചിട്ടുണ്ട്. എസ്എസ്എല്‍സി ഫലത്തില്‍ പിഴവു സംഭവിച്ചതുമായി ബന്ധപ്പെട്ടു പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റണമെന്നു മുസ്‌ലീം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫ് ആവശ്യപ്പെട്ടു. ഡിപിഐക്കെതിരേ മുമ്പും പരാതികളുണ്ടായിരുന്നെന്നും എംഎസ്എഫ് ആരോപിച്ചു.
SSLC Results: DPI against minister
SSLC
Examination
COMMENTS