ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മത്സരിക്കുന്ന ആര്‍.കെ നഗറില്‍ മറ്റു പ്രമുഖ കക്ഷികളെല്ലാം പോളിംഗ് ബഹിഷ്‌കരിച്ചിരിക്കെ, വോട്ടര്‍മ...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മത്സരിക്കുന്ന ആര്‍.കെ നഗറില്‍ മറ്റു പ്രമുഖ കക്ഷികളെല്ലാം പോളിംഗ് ബഹിഷ്‌കരിച്ചിരിക്കെ, വോട്ടര്‍മാരുടെ തണുത്ത പ്രതികരണം.
രാവിലെ ഒന്‍പതരവരെ മൂന്നു ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. സി.പി.ഐ മാത്രമാണ് ജയലളിതക്കെതിരെ മത്സരരംഗത്ത്. 26 സ്വതന്ത്രന്മാരുമുണ്ട്. 49 സ്ഥലങ്ങളിലായി 230 ബൂത്തുകളാണ് തയാറാക്കിയിരിക്കുന്നത്.
22 ബൂത്തുകള്‍ പ്രശ്‌ന ബാധിതമാണ്. എല്ലായിടത്തും നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 720 കേന്ദ്ര സേനാംഗങ്ങളെയും 987 സംസ്ഥാന പൊലീസ് സേനാംഗങ്ങളെയും വിന്യസിച്ചു. സുരക്ഷാ സേന വെള്ളിയാഴ്ച ഫ്‌ളാഗ് മാര്‍ച്ച് നടത്തി. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നുണ്ട്.
തിങ്കളാഴ്ച വൈകീട്ട് ഒന്നരമണിക്കൂര്‍ മാത്രമാണ് ജയലളിത നേരിട്ട് പ്രചാരണം നടത്തിയത്. മുഴുവന്‍ മന്ത്രിമാരും മണ്ഡലത്തില്‍ തമ്പടിച്ചാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്.
COMMENTS