വാഷിംഗ്ടണ്‍ : അമേരിക്കയില്‍ പുരുഷനും പുരുഷനും സ്ത്രീക്കും സ്ത്രീക്കും വിവാഹം കഴിക്കുന്നതിന് അനുമതി. സ്വവര്‍ഗ വിവാഹത്തിന് പല സ്‌റ്റേറ്റുക...
വാഷിംഗ്ടണ്‍ : അമേരിക്കയില്‍ പുരുഷനും പുരുഷനും സ്ത്രീക്കും സ്ത്രീക്കും വിവാഹം കഴിക്കുന്നതിന് അനുമതി. സ്വവര്‍ഗ വിവാഹത്തിന് പല സ്‌റ്റേറ്റുകളും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിക്കൊണ്ടാണ് സുപ്രീം കോടതി വിധി.
സ്വവര്‍ഗ വിവാഹത്തിനു 14 സ്‌റ്റേറ്റുകളില്‍ വിലക്കുണ്ടായിരുന്നു. പതിറ്റാണ്ടുകളായി തുടരുന്ന നിയമപോരാട്ടത്തിനാണ് ആന്റണി കെന്നഡി വിധിന്യായത്തിലൂടെ അറുതിവരുത്തിയിരിക്കുന്നത്.
വാഷിംഗ്ടണില്‍ കോടതിക്കു പുറത്ത് വന്‍ ആഹ്‌ളാദത്തോടെയാണ് സ്വവര്‍ഗാനുരാഗികള്‍ വിധിയെ വരവേറ്റത്. അമേരിക്കയുടെ വിജയമെന്നാണ് വിധിയെ പ്രസിഡന്റ് ഒബാമ വിലയിരുത്തിയത്.
ക്രിസ്തീയ സംഘടനകള്‍ വിധിയെ എതിര്‍ത്തിട്ടുണ്ട്.
COMMENTS