തിരുവനന്തപുരം: തനിക്കെതിരേ ഉടര്‍ന്നിരിക്കുന്ന ഭീഷണി വകവയ്ക്കുന്നില്ലെന്നും അരുവിക്കരയില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എം വിജയകുമാറിനായി ഇ...
തിരുവനന്തപുരം: തനിക്കെതിരേ ഉടര്‍ന്നിരിക്കുന്ന ഭീഷണി വകവയ്ക്കുന്നില്ലെന്നും അരുവിക്കരയില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എം വിജയകുമാറിനായി ഇനിയും പ്രചരണത്തിനിറങ്ങുമെന്നും നടന്‍ പി. ശ്രീകുമാര്‍.
കാലം മാറിയതോര്‍ക്കണം. നടനായ നിങ്ങള്‍ സിനിമയില്‍ അഭിനയിച്ചാല്‍ മതി, ഇനിയിതാവര്‍ത്തിക്കരുത്. യോഗങ്ങളില്‍ പോയി പ്രസംഗിച്ചാല്‍ ശരിപ്പെടുത്തും. കലാകാരന്‍ കക്ഷി ചേരരുത്. നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്താല്‍ മതി എന്നായിരുന്നു കഴിഞ്ഞദിവസം രാത്രി ശ്രീകുമാറിനു ഫോണില്‍ കിട്ടിയ ഭീഷണി.
ഭീഷണി കാര്യമാക്കുന്നില്ലെന്നും തനിക്ക് വ്യക്തമായ രാഷ്ട്രീയനിലപാടുണ്ടെന്നും അതെല്ലാവര്‍ക്കുമറിയാമെന്നും അത് മാറ്റിവയ്പിക്കാനോ തടയാനോ ഒരു ശക്തിക്കും കഴിയില്ലെന്നും ശ്രീകുമാര്‍ വ്യക്തമാക്കി.
കെപിഎസി ലളിത, മുകേഷ്, സംവിധായകനും നടനുമായ മധുപാല്‍, തിരക്കഥാകൃത്ത് ടി എ റസാഖ്, നടന്മാരായ അനൂപ്ചന്ദ്രന്‍, ഇര്‍ഷാദ്, നിഷാദ് തുടങ്ങിയവരും വിജയകുമാറിനായി പ്രചാരണത്തിനുണ്ട്.
COMMENTS