ന്യൂഡല്‍ഹി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ചൈനയെ (സി.പി.സി) പിന്തള്ളി ബി.ജെ.പി 8.80 കോടി അംഗങ്ങളുമായി ലോകത്തിലെ വലിയ പാര്‍ട്ടിയായി. 8...
ന്യൂഡല്‍ഹി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ചൈനയെ (സി.പി.സി) പിന്തള്ളി ബി.ജെ.പി 8.80 കോടി അംഗങ്ങളുമായി ലോകത്തിലെ വലിയ പാര്‍ട്ടിയായി.
8.60 കോടി അംഗങ്ങളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ചൈനക്കുള്ളത്. നവംബറില്‍ മുതല്‍ തുടങ്ങിയ അംഗത്വ ക്യാന്പയിനാണ് ബി.ജെ.പിക്ക് ഇത്രയും അംഗങ്ങളെ നേടിക്കൊടുത്തത്. ഈ മാസം 31ന് ക്യാന്‌പെയിന്‍ അവസാനിക്കുന്‌പോള്‍ അംഗത്വസംഖ്യ പത്തു കോടിയാവുമെന്നാണ് പ്രതീക്ഷ.
ഏപ്രില്‍ 3, 4 തീയതികളില്‍ നടക്കുന്ന ദേശീയ എക്‌സിക്യുട്ടീവില്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ അംഗങ്ങളുടെ എണ്ണം ഔദ്യോഗികമായി പ്രഖ്യാപിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വാധീനം യുവാക്കള്‍ക്കിടയില്‍ വലിയ പ്രതീക്ഷ വളര്‍ത്തിയിട്ടുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
അംഗത്വ വിതരണത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണിലെ മിസ്ഡ് കോള്‍ ക്യാന്‌പെയിന്‍ ഏറെ ഫലം ചെയ്തതായും നേതൃത്വം കരുതുന്നു.
മാര്‍ച്ച് 31ന് അംഗത്വ ക്യാന്‌പെയിന്‍ അവസാനിക്കുമെങ്കിലും മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, അസം, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്യാന്‌പെയിന്‍ തുടര്‍ന്നേക്കും. ഇവിടങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ പാര്‍ട്ടിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ്.
മഹാരാഷ്ട്രയില്‍ നിന്നാണ് ബി.ജെ.പി ഏറ്റവും കൂടുതല്‍ അംഗങ്ങളെ പ്രതീക്ഷിക്കുന്നത്. ഗുജറാത്തിലും മദ്ധ്യപ്രദേശിലും ബി.ജെ.പിക്ക് 80 ലക്ഷം അംഗങ്ങളാണുള്ളത്.
Now BJP is the biggest party in the world
Bjp
Narendra Modi
COMMENTS