ന്യൂഡല്‍ഹി: കടുവകള്‍ നാട്ടിലിറങ്ങിയാല്‍ ജനങ്ങളുടെ പ്രതിഷേധം നേരിടുന്നതിന് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുട...
ന്യൂഡല്‍ഹി: കടുവകള്‍ നാട്ടിലിറങ്ങിയാല്‍ ജനങ്ങളുടെ പ്രതിഷേധം നേരിടുന്നതിന് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ പുതിയ കടുവാ സംരംക്ഷണത്തിന് പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം.
ആള്‍ക്കൂട്ടവും പ്രതിഷേധവും ഉണ്ടായാല്‍ കടുവയ്ക്ക് വനത്തിലേക്ക് തിരിച്ചുപോകുന്നതിന് തടസമുണ്ടാവും. ഇതുണ്ടാവാതിരിക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നത്.
നാട്ടിലിറങ്ങിയ കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് പിടികൂടിയാല്‍ അതു ഭക്ഷിക്കാന്‍ കടുവയെ അനുവദിക്കണം. ജനവാസ കേന്ദ്രങ്ങളില്‍ കടുവയുടെ സാന്നിദ്ധ്യമുണ്ടായാല്‍ അവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മജിസ്‌ട്രേട്ടിന്റെ നേതൃത്വത്തില്‍ ഏകോപിപ്പിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
വളര്‍ത്തുമൃഗങ്ങളെ കടുവ പിടിച്ചാല്‍ ഉടമസ്ഥന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരം തീരുമാനിക്കാനുള്ള സമിതിയില്‍ പഞ്ചായത്ത് അംഗവും വെറ്ററിനറി വിദഗ്ദ്ധരും ഉണ്ടാവണം.
വളര്‍ത്തുമൃഗങ്ങളെ വനത്തില്‍ മേയ്ക്കാന്‍ കൊണ്ടുപോകുന്നതും വനഭൂമി കയ്യേറുന്നതുമാണ് കടുവകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതിന് പ്രധാന കാരണം. പെരിയാര്‍, പറമ്പക്കുളം കടുവ സങ്കേതങ്ങളില്‍ കടുവകളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നും അതിനെക്കുറിച്ച് പഠിക്കണമെന്നും കടുവ സംരക്ഷണ അതോറിറ്റി നിര്‍ദ്ദേശിക്കുന്നു.
സ്ഥിരമായി നാട്ടില്‍ കടുവ ഇറങ്ങുന്നുണ്ടെങ്കില്‍ അവിടെ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം. എന്തുകൊണ്ടാണ് ഒരു പ്രത്യേക മേഖലയില്‍ മാത്രം കടുവ ഇറങ്ങുന്നു എന്നത് സംബന്ധിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിശദമായ പഠനം നടത്തണം.
കടുവകളുടെ നീക്കം നിരീക്ഷിക്കേണ്ടത് വനംവകുപ്പ് ഗാര്‍ഡുമാരാണ്. കടുവകളെ വിഷം നല്‍കി കൊല്ലുന്നത് തടയാന്‍ നടപടി സ്വീകരിക്കണം. വിവരങ്ങള്‍ യഥാസമയം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
New tiger protection rules issued
Tiger
Forest

COMMENTS