ബാംഗ്ലൂര്‍: ഭാര്യയെ 30,000 രൂപയ്ക്ക് വേശ്യാലയത്തിന് വിറ്റ ഭര്‍ത്താവ് അറസ്റ്റില്‍. വേശ്യാലയത്തിലെത്തിയ ഇടപാടുകാരനോട് യുവതി തന്റെ ദുരനുഭവം ...
യുവതിയുടെ ഭര്‍ത്താവ് നരസിംഹനും 30,000 രൂപയ്ക്ക് യുവതിയെ വാങ്ങിയ കൃഷ്ണയേയും പോലീസ് അറസ്റ്റുചെയ്തു.
തമിഴ്‌നാട് സ്വദേശിയായ 26കാരിക്കാണ് ഭര്‍ത്താവില്‍ നിന്നും അതിക്രൂരമായ അനുഭവമുണ്ടായത്. 4 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സഹോദരന്റെ പരിചയക്കാരയായ നരസിംഹനെ യുവതി വിവാഹം ചെയ്തത്.
ഒരു വര്‍ഷത്തിന് ശേഷമാണവളെ നരസിംഹന്‍ വിറ്റത്. വീട്ടുജോലിക്കെന്ന് പറഞ്ഞാണ് കൃഷ്ണന്റെ വീട്ടിലേയ്ക്ക് ഭര്‍ത്താവ് യുവതിയെ അയച്ചത്. ഇവിടെ നിന്നും കൃഷ്ണന്‍ അവളെ വേശ്യാലയത്തിലേയ്ക്ക് മാറ്റുകയായിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് സമീപത്തെത്തിയ ഒരു ഇടപാടുകാരനോട് അവള്‍ സംഭവങ്ങള്‍ വിശദീകരിച്ചിരുന്നു. എയ്ഡ്‌സ് രോഗബാധിതയാണ് യുവതി. സുബ്രഹ്മണ്യ പുരത്തുള്ള ഒരു വീട് കേന്ദ്രീകരിച്ചാണ് വേശ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. യുവതിയെ രക്ഷപ്പെടുത്തുന്നതിനിടയില്‍ 5 പേരെ പോലീസ് അറസ്റ്റുചെയ്തു.
SUMMARY: BENGALURU: A woman allegedly sold by her husband for `30,000 was rescued from a brothel on Friday.
COMMENTS