കോതമംഗലം: കോതമംഗലം കറുകടം വിദ്യാവികാസ് സ്‌കൂളിലെ ബസ്സിനുമേല്‍ മരം വീണ് അഞ്ചു കുട്ടികളും ആയയും മരിച്ചു. വൈകിട്ട് നാലരയോടെയായിരുന്നു അപകടം...
കോതമംഗലം: കോതമംഗലം കറുകടം വിദ്യാവികാസ് സ്‌കൂളിലെ ബസ്സിനുമേല്‍ മരം വീണ് അഞ്ചു കുട്ടികളും ആയയും മരിച്ചു. വൈകിട്ട് നാലരയോടെയായിരുന്നു അപകടം. 12 കുട്ടികളാണ് ബസിലുണ്ടായിരുന്നത്.
സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ കൃഷ്‌ണേന്ദു (5) ജോഹന്‍ (13) അമീന്‍, നിസ, ഗൗരി എന്നിവരാണ് മരിച്ചത്. വൈകിട്ട് സ്‌കൂള്‍ വിട്ട് കുട്ടികളുമായി മടങ്ങുകയായിരുന്ന ബസ് നെല്ലിമറ്റത്തുവച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. മണ്‍തിട്ടയില്‍ നിന്നിരുന്ന വന്‍മരം കനത്ത മഴയിലും കാറ്റിലുംപെട്ടു കടപുഴകി ബസിന്റെ മുകളിലേക്ക് വീഴുകയായിരുന്നു.
അഗ്‌നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് കുട്ടികളെ പുറത്തെടുത്തു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്.
ബസ് വെട്ടിപ്പൊളിച്ചാണ് കുട്ടികളെയും മറ്റുള്ളവരെയും പുറത്തെടുത്തത്. ആയ ആശുപത്രിയിലാണ് മരിച്ചത്.
ബസിന്റെ മുന്‍വശത്തിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
COMMENTS