തിരുവനന്തപുരം: പ്രതീക്ഷിച്ചതുപോലെ ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ കുറ്റപത്രം ഇല്ല. അരുവിക്കര ഇലക്ഷന്‍ കഴിഞ്ഞതിനു പിന്നാലെയ...
തിരുവനന്തപുരം: പ്രതീക്ഷിച്ചതുപോലെ ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ കുറ്റപത്രം ഇല്ല. അരുവിക്കര ഇലക്ഷന്‍ കഴിഞ്ഞതിനു പിന്നാലെയാണ് ധനമന്ത്രിയെ വെള്ളപൂശുന്ന തീരുമാനം വന്നത്.
കുറ്റപത്രം വേണ്ടെന്നു വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോളാണ് തീരുമാനമെടുത്തത്. തീരുമാനം കോടതിയെ അറിയിക്കാന്‍ എസ്.പി സുകേശന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയതായി അനൗദ്യോഗിക കേന്ദ്രങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
അറ്റോര്‍ണി ജനറലിന്റെയും സോളിസിറ്റര്‍ ജനറലിന്റെയും അഭിപ്രായം വിന്‍സണ്‍ എം പോള്‍ തേടിയെങ്കിലും അവര്‍ പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്ന് മുതിര്‍ന്ന് അഭിഭാഷകരോട് അഭിപ്രായം ആരാഞ്ഞു. അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്ന സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം നല്കിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് തീരുമാനം.
എന്നാല്‍, കോടതിയില്‍ കാണിക്കുന്നതിനു മുന്‍പ് റിപ്പോര്‍ട്ട് നിയമോപദേശത്തിനു വിട്ടത് വ്യാപകമായ ആക്ഷേപത്തിനിടയാക്കിയിരുന്നു. കോടതിക്കു കൊടുക്കാതെ റിപ്പോര്‍ട്ട് മുതിര്‍ന്ന അഭിഭാഷകര്‍ക്കും മറ്റും മുന്നില്‍ കൊണ്ടുവച്ചത് മന്ത്രിയെയും സര്‍ക്കാരിനെയും രക്ഷിക്കാനാണെന്ന് ആക്ഷേപമുണ്ട്.
വിജിലന്‍സിന്റെ തീരുമാനം പ്രതീക്ഷിച്ചതു തന്നെയെന്ന് ബാറുടമയും പരാതിക്കാരനുമായ ബിജു രമേശ് പ്രതികരിച്ചു. രാഷ്ട്രീയപരമായ സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് വഴിപ്പെട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ഇനി കോടതിയില്‍ മാത്രമാണ് പ്രതീക്ഷയുള്ളത്. വിജിലന്‍സ് തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിജിലന്‍സ് നടപടിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് സി.പി.ഐ നേതാവ് വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എ പറഞ്ഞു.
വിജിലന്‍സ് അന്വേഷിച്ചതുകൊണ്ട് മാത്രം കേസ് അവസാനിക്കുന്നില്ലെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചാലെ സത്യം പുറത്തു വരൂ എന്നും ബിജു രമേശ് അഭിപ്രായപ്പെട്ടു.
നിയമത്തിന് അതിന്റെ വഴി ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴി എന്ന രീതിയാലണ് ഭരണകര്‍ത്താക്കള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിരാശനാവില്ല. കേസില്‍ സ്വതന്ത്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജുരമേശ് വ്യക്തമാക്കി.
വിജിലന്‍സ് തീരുമാനത്തെ കെപിസിസിയും കേരള കോണ്‍ഗ്രസ്-മാണി വിഭാഗവും സ്വാഗതം ചെയ്തു. സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്‌ടെന്ന് കെ എം മാണിക്കു വേണ്ടി കേരള കോണ്‍ഗ്രസ്-എം നേതാവ് ആന്റണി രാജു പറഞ്ഞു.

COMMENTS