തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നിര്‍മാണത്തില്‍ പി പി പി മോഡല്‍ വേണമെന്ന അഭിപ്രായം തനിക്കില്ലെന്നും ഇക്കാര്യത്തില...
തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നിര്‍മാണത്തില്‍ പി പി പി മോഡല്‍ വേണമെന്ന അഭിപ്രായം തനിക്കില്ലെന്നും ഇക്കാര്യത്തില്‍ ഇ ശ്രീധരനെ അവിശ്വസിച്ച് മുന്നോട്ട് പോകേണ്ട കാര്യമില്ലെന്നും കെ. മുരളീധരന്‍ എംഎല്‍എ.
92 പാറകളില്‍ തുരങ്കമുണ്ടാക്കി കൊങ്കണ്‍ റെയില്‍വെയും ഡല്‍ഹി മെട്രോയും നിര്‍മ്മിച്ച ഇപ്പോള്‍ കൊച്ചി മെട്രോ നിര്‍മ്മിക്കുന്ന ശ്രീധരനെ ഏല്‍പ്പിച്ചാല്‍ പൊളിഞ്ഞ് വീഴില്ലെന്ന് ഉറപ്പാണ്. ആയിരകണക്കിനാളുകളുടെ ജീവന്റെ പ്രശ്‌നം കൂടിയാണിത്.
തിരുവനന്തപുരത്ത് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മാധ്യമ പ്രവര്‍ത്തക സംരക്ഷണ ദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുരളീധരന്‍.
ദൃശ്യ മാധ്യമങ്ങളുടെ വരവോടെ രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ പ്രസ്താവനകളിന്മേല്‍ കൂടുതല്‍ സൂക്ഷമത പുലര്‍ത്താന്‍ തുടങ്ങി. എന്തെങ്കിലും വിവാദങ്ങളുണ്ടായാല്‍ ചാനലുകള്‍ ദൃശ്യങ്ങള്‍ സഹിതം സംപ്രേക്ഷണം ചെയ്യുന്നതിനാല്‍ പ്രസ്താവന തിരുത്താനാകില്ലെന്ന സ്ഥിതി വന്നിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
മാധ്യമങ്ങള്‍ പലപ്പോഴും വ്യക്തമായ തെളിവുകളില്ലാതെയാണ് ആരോപണങ്ങളുന്നയിക്കുന്നത്. ഏതെങ്കിലും അന്വേഷണ ഏജന്‍സി പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത് വരെ ഒരാളെ കുറ്റക്കാരനായി കാണാനാകില്ല. കുറ്റക്കാരനാണെന്ന് കണ്ടാല്‍ പിന്നെ സാങ്കേതികത്വം പറഞ്ഞ് തുടരാനും പാടില്ല. കെ കരുണാകരന് ചാരക്കേസില്‍ സംഭവിച്ചത് ഇതാണ്.
ചാരനാണെന്ന് നാട് നീളെ പ്രചരിപ്പിച്ചതോടെ ധാര്‍മ്മികതയുടെ പേരില്‍ രാജിവയ്‌ക്കേണ്ടിവന്നെങ്കിലും കേസ് തന്നെ പിന്നീട് ചാരംമൂടി. ഇതിന്റെ പേരില്‍ നഷ്ടപ്പെട്ട പദവികള്‍ കരുണാകരന് തിരിച്ച് കിട്ടിയില്ല. ഇത് കൊണ്ടാണ് പലരും ധാര്‍മ്മികത മുഖവിലക്കെടുക്കാത്തത്. ഏതെങ്കിലും കേസിലെ തെളിവുകള്‍ തേച്ച് മാച്ച് കളയുമ്പോള്‍ മാധ്യമങ്ങള്‍ക്ക് അത് ചൂണ്ടിക്കാട്ടാം.
എന്നാല്‍, സമാന്തരമായി അന്വേഷണം നടത്തിയാല്‍ കുറ്റവാളികള്‍ രക്ഷപ്പെടും. ഇതിന്റെ പേരില്‍ പകലന്തിയോളം മോഷ്ടിക്കാമെന്ന നിലപാടും ശരിയല്ല.
K Muraleedharan supports Sreedharan on light metro
Metro
K Muraleedharan

COMMENTS