തിരുവനന്തപുരം : ഉപഭോക്താക്കള്‍ക്കു നിരവധി സേവനങ്ങളുമായി ബിഎസ്എന്‍എല്‍ പുതിയൊരു വിപ്‌ളവത്തിനു പദ്ധതിയിടുന്നു. രാത്രി ഒന്‍പതു മുതല്‍ രാവ...
തിരുവനന്തപുരം : ഉപഭോക്താക്കള്‍ക്കു നിരവധി സേവനങ്ങളുമായി ബിഎസ്എന്‍എല്‍ പുതിയൊരു വിപ്‌ളവത്തിനു പദ്ധതിയിടുന്നു.
രാത്രി ഒന്‍പതു മുതല്‍ രാവിലെ ഏഴു വരെ ഏതു നെറ്റ്‌വര്‍ക്കിലേക്കും ലാന്‍ഡ് ഫോണില്‍ നിന്നു സൗജന്യമായി വിളിക്കാവുന്ന പദ്ധതിയാണ് പ്രധാനം. ഇതു മേയ് ഒന്നിനു നിലവില്‍ വരും. ലാന്‍ഡ് ഫോണ്‍, ബ്രോഡ് ബാന്‍ഡ് കണക്ഷനുകള്‍ എടുക്കുമ്പോള്‍ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് ഒഴിവാക്കും.
അപേക്ഷ ലഭിച്ചാലുടന്‍ പുതിയ ലാന്‍ഡ് ഫോണ്‍ കണക്ഷനുകള്‍ നല്‍കും. സേവനകേന്ദ്രങ്ങളുടെ എണ്ണം 268ല്‍ നിന്നു 426 ആയി വര്‍ധിപ്പിച്ചു. ബിഎസ്എന്‍എല്‍ ബില്ലുകള്‍ ഓണ്‍ലൈന്‍ ആയി അടയ്ക്കാനുമാവും. എല്ലാ പഞ്ചായത്തുകളിലും ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി ലഭ്യമായ രാജ്യത്തെ സംസ്ഥാനമായി കേരളം ഉടന്‍ മാറും.
വിഡിയോ കോളിങ് സൗകര്യം, പ്രീ പെയ്ഡ് ലാന്‍ഡ് ഫോണ്‍, മള്‍ട്ടി മീഡിയ വിഡിയോ കോണ്‍ഫറന്‍സ് സൗകര്യം എന്നിവ വൈകാതെ ലഭ്യമാകും. സാമ്പത്തിക പ്രതിസന്ധിമൂലം 4 ജി സംവിധാനത്തിലേക്കു ബിഎസ്എന്‍എല്‍ ഉടന്‍ കടക്കില്ല.
ബിഎസ്എന്‍എല്‍ മൊബൈല്‍ നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ട ഉപയോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ 18003451500 എന്ന ടോള്‍ ഫ്രീ നമ്പരിനു പുറമെ 1502 (സിഡിഎംഎ), 1503 (ജിഎസ്എം), 9400024366 (ടോപ് അപ്) തുടങ്ങിയ നമ്പരുകളും ഉപയോഗിക്കാം.
ബസ് സ്റ്റാന്‍ഡുകളും റയില്‍വേ സ്‌റ്റേഷനുകളും പാര്‍ക്കുകളും മാളുകളും ഉള്‍പ്പെടെ സംസ്ഥാനത്തെ തിരക്കേറിയ 1113 പൊതുസ്ഥലങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തോടെ വൈഫൈ സൗകര്യം ലഭ്യമാക്കുന്നതിനു നടപടി പൂര്‍ത്തിയായി വരുന്നു. മൊബൈല്‍ നിരക്കിനെക്കാള്‍ ചെലവു കുറഞ്ഞും വേഗം കൂടിയും ഉപഭോക്താക്കള്‍ക്ക് ഇവിടങ്ങളില്‍ വൈഫൈ സൗകര്യം ലഭ്യമാകും.
bsnl kerala circle plans new projects
BSNL
Kerala

COMMENTS