തിരുവനന്തപുരം: നടി പ്രിയങ്ക തമിഴ് സിനിമാ സംവിധായകനായ ഭര്‍ത്താവ് ലോറന്‍സുമായി പിരിയുന്നു. മൂന്നു വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചുകൊണ്ട...
തിരുവനന്തപുരം: നടി പ്രിയങ്ക തമിഴ് സിനിമാ സംവിധായകനായ ഭര്‍ത്താവ് ലോറന്‍സുമായി പിരിയുന്നു.
മൂന്നു വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചുകൊണ്ട് പ്രിയങ്ക തിരുവനന്തപുരം കുടുംബ കോടതിയില്‍ ഫയല്‍ ചെയ്ത വിവാഹമോചന ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.
2013ല്‍ മകന്‍ മുകുന്ദ് റാം ജനിച്ച ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. മകന്‍ ജനിച്ച ശേഷം നാട്ടില്‍ത്തന്നെ താമസമാക്കിയ പ്രിയങ്ക പിന്നീട് ചെന്നൈയിലേക്ക് പോയിട്ടില്ല. കഴിഞ്ഞ സെപ്തംബറിലാണ് വിവാഹമോചനത്തിനു പ്രിയങ്ക തീരുമാനമെടുത്തത്. ഇരുവരുടെയും അഭിഭാഷകരും സുഹൃത്തുക്കളും ഒത്തുതീര്‍പ്പിന് മുന്‍കൈയെടുത്തിരുന്നെങ്കിലും ഒന്നും ഫലവത്തായില്ല. തുടര്‍ന്ന് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
വിവാഹമോചനം ആവശ്യപ്പെട്ട് പ്രിയങ്ക കുടുംബകോടതിയിലെത്തിയത് ജനുവരിയിലായിരുന്നു. ഏറെ നാള്‍ പ്രണയത്തിലായിരുന്ന പ്രിയങ്കയും ലോറന്‍സും ആറ്റുകാല്‍ ക്ഷേത്രനടയില്‍ 2012 മേയ് 23നായിരുന്നു വിവാഹിതരായത്.
ലോറന്‍സ് റാമിനെതിരെ നാല് കേസുകളാണ് പ്രിയങ്ക ഫയല്‍ ചെയ്തിട്ടുള്ളത്. അതിലൊന്ന് ഐ.ടി ആക്ട് പ്രകാരമുള്ളതാണ്. പ്രിയങ്കയുടെ ഇന്റര്‍നെറ്റ് അക്കൗണ്ടുകള്‍ ലോറന്‍സ് ദുരുപയോഗം ചെയ്യുന്നു എന്നാണ് പരാതി. രണ്ട് കേസുകള്‍ തിരുവനന്തപുരം കുടുംബ കോടതിയിലാണ്. വിവാഹം നടന്നത് ആറ്റുകാലില്‍ ആയതിനാലാണ് വിവാഹമോചന കേസ് തിരുവനന്തപുരം കുടുംബകോടതിയിലായത്. മറ്റ് രണ്ട് കേസുകളും നെടുമങ്ങാട് കോടതിയിലാണ്. കാരണം ആ കോടതിയുടെ അധികാര പരിധിയില്‍ വരുന്ന വാമനപുരത്താണ് പ്രിയങ്കയുടെ വീട്. ഇപ്പോള്‍ താമസിക്കുന്നതും അവിടെയാണ്.
കുഞ്ഞിന്റെ സംരക്ഷണം സംബന്ധിച്ച് ലോറന്‍സും നെടുമങ്ങാട് കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. കുഞ്ഞ് പ്രിയങ്കയുടെ സംരക്ഷണയിലാണ്. ഐ.ടി ആക്ട് പ്രകാരമുള്ള കേസ് അന്വേഷിക്കുന്നത് വെഞ്ഞാറമൂട് പൊലീസാണ്. കേസില്‍ ലോറന്‍സിന്റെ മൊഴിയെടുക്കാനായി കഴിഞ്ഞദിസം പൊലീസ് സംഘം ചെന്നൈയില്‍ എത്തിയിരുന്നു.
സീരിയലുകളിലായിരുന്നു പ്രിയങ്ക അഭിനയം തുടങ്ങിയത്. വസന്തബാലന്റെ വെയില്‍ എന്ന ചിത്രത്തിലെ നായികയായി തമിഴിലായിരുന്നു പ്രിയങ്ക തുടങ്ങിയത്. ആദ്യ ചിത്രം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തേക്കാള്‍ മികച്ച കഥാപാത്രങ്ങള്‍ തമിഴിലായിരുന്നു പ്രിയങ്കയ്ക്കു കിട്ടിയത്.
ജയറാം നായകനായ സമസ്ത കേരളം പി. ഒയിലും മോഹന്‍ലാല്‍ നായകനായ ഇവിടം സ്വര്‍ഗ്ഗമാണ് എന്ന സിനിമയിലും നായികയായി അഭിനയിച്ചു. ടി.വി. ചന്ദ്രന്റെ വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലെ സഹീറ എന്ന കഥാപാത്രം മികച്ച നടികക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം 2008ല്‍ പ്രിയങ്കയ്ക്കു നേടിക്കൊടുത്തു.
വിവാഹത്തോടെ സിനിമയില്‍ നിന്ന് അകന്ന പ്രിയങ്ക വീണ്ടും സിനിമയില്‍ സജീവമാകാനും തീരുമാനിച്ചിട്ടുണ്ട്.
malayalam actor priyanka for divorce with Lorenz ram
Cinema
Priyanka
Divorce
Marriage

COMMENTS