തിരുവനന്തപുരം: ചെറിയ മഴയുണ്ടെങ്കിലും അരുവിക്കരയില്‍ രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്ക്. കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയി...
തിരുവനന്തപുരം: ചെറിയ മഴയുണ്ടെങ്കിലും അരുവിക്കരയില്‍ രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്ക്. കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന ഇലക്ഷനില്‍ വോട്ടര്‍മാര്‍ ആവേശപൂര്‍വമാണ് പ്രതികരിക്കുന്നത്.
അരുവിക്കരയില്‍ പോളിങ് ശതമാനം വര്‍ധിക്കുമെന്നു തന്നെയാണ് സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കും പ്രതീക്ഷ. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.29 ശതമാനമായിരുന്നു പോളിങ്. കടുത്ത വീറുംവാശിയും നാടിളക്കി പ്രചാരണവും കണ്ട ഇക്കുറി ശതമാനം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.
മണ്ഡലത്തില്‍ കൂടിയ പോളിങ് നടന്നത് 1987ലെ തെരഞ്ഞെടുപ്പിലാണ്. 77.30 ശതമാനം പേര്‍ വോട്ട് ചെയ്തു. 91, 96, 2011 വര്‍ഷങ്ങളിലും പോളിങ് 70 ശതമാനം പിന്നിട്ടു.
ബിജെപിയുടെ ശക്തമായ സാന്നിദ്ധ്യം അവരുടെ നിര്‍ജീവ വോട്ടര്‍മാരെയും ബൂത്തിലെത്തിക്കുമെന്നു പ്രതീക്ഷ പരത്തിയിട്ടുണ്ട്.

COMMENTS