തിരുവനന്തപുരം: വിശ്വാസിയാണ് കെ എം മാണി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അവിശ്വാസിയും. എന്നാല്‍ മാണിക്കെതിരെ ബെബിള്‍ വാക്യങ്ങളുമാ...
തിരുവനന്തപുരം: വിശ്വാസിയാണ് കെ എം മാണി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അവിശ്വാസിയും. എന്നാല്‍ മാണിക്കെതിരെ ബെബിള്‍ വാക്യങ്ങളുമായാണ് വി എസ് നിയമസഭയിലെത്തിയത്. കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള നരകത്തിലേക്കാണ് കെ.എം മാണി പോകുന്നതെന്നായിരുന്നു ബൈബിളിനെ കൂട്ടുപിടിച്ച് വി എസ് പറഞ്ഞത്. വി എസ് അന്തിക്രിസ്തുവാണെന്നായിരുന്നു മാണിയുടെ മറുപടി. വി.എസിന്റെ പ്രസംഗം ചെകുത്താന്‍ വേദമോതുന്നതുപോലെയാണെന്നും മാണി.
ബാര്‍ കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുവരുടെയും ഏറ്റുമുട്ടല്‍. കോഴ ആരോപണത്തില്‍ മാണിയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന്റെ അവതരണാനുമതി നിഷേധിച്ചതോടെയാണ് അസാധാരണ വാക്‌പോര്.
കോഴ വാങ്ങിയത് മാണിയാണെങ്കിലും നാണക്കേസ് മുഴുവന്‍ കേരളത്തിനാണെന്ന് വി എസ് ആരോപിച്ചു. എസ്. ശര്‍മ്മയാണ് പ്രമേയത്തിന് അവതരണാനുമതി ചോദിച്ചത്. മാണിയെ രക്ഷിക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി ചെന്നിത്തലയുടെ മറുപടി. അടിയന്തരപ്രമേയത്തിന് നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
COMMENTS