സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പിണറായി വിജയനെ സഭയില്‍ എത്തിച്ച് ഭാവി മുഖ്യമന്ത്രി പദം ...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പിണറായി വിജയനെ സഭയില്‍ എത്തിച്ച് ഭാവി മുഖ്യമന്ത്രി പദം ഉറപ്പാക്കണമെന്ന് സിപിഎമ്മില്‍ ഒരു വിഭാഗം ശക്തമായി ആവശ്യമുന്നയിക്കുന്നു.
ഈ ആവശ്യത്തോട് സിപിഎം നേതത്വം പ്രതികരിച്ചിട്ടില്ല. പക്ഷേ, ഈ വഴിക്കുള്ള നീക്കം പാര്‍ട്ടിയില്‍ ശക്തമാണ്.
കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ പശ്ചാത്തലത്തില്‍ അദ്ദേഹം തലശ്ശേരി മണ്ഡലത്തിലെ നിയമസഭാംഗത്വം രാജിവയ്ക്കണമെന്ന് പിണറായി പക്ഷത്തെ ഒരു വിഭാഗം അനൗദ്യോഗികമായി ആവശ്യമുന്നയിച്ചിട്ടുണ്ട്.
തലശ്ശേരിയില്‍ പിണറായിയെ അമത്സരിപ്പിച്ച് നിയമസഭയിലെത്തിക്കണമെന്ന അഭിപ്രായമാണ് പിണറായി ക്യാമ്പിലെ ഒരു വിഭാഗത്തിനുള്ളത്. ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രി എന്ന നിലയില്‍ ചുരുങ്ങിയ കാലം കൊണ്ട് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പിണറായി മുഖ്യമന്ത്രിയെന്ന നിലയില്‍ തിളങ്ങുക തന്നെ ചെയ്യുമെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയനെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കങ്ങള്‍ സിപിഎമ്മില്‍ ആരംഭിച്ചു. ആദ്യപടിയായി പിണറായിയെ മുന്നില്‍ നിറുത്തി കുടുംബ സംഗമങ്ങള്‍ നടത്തുകയാണ്.
ആദ്യ കുടുംബ സംഗമം നാളെ പിണറായിയിലെ ചേരിക്കലില്‍ നടക്കും. പിണറായി ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തില്‍ ജനപങ്കാളിത്തം പരമാവധി ഉറപ്പുവരുത്താനും നടപടിയായി. ഇതിനായി വീടുകതോറും സ്ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു.
ഇ.കെ നായനാര്‍ക്ക് ശേഷം കണ്ണൂരില്‍ നിന്നുള്ള മുഖ്യമന്ത്രി എന്ന നിലയിലാണ് പിണറായിയെ പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്നത്.
COMMENTS