തിരുവനന്തപുരം: സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ കേരളത്തില്‍ ഒരാഴ്ച ദുഃഖാചാരണം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍...
തിരുവനന്തപുരം: സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ കേരളത്തില്‍ ഒരാഴ്ച ദുഃഖാചാരണം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ഉച്ച തിരിഞ്ഞ് അവധി പ്രഖ്യാപിച്ചു. നാളെ വൈകിട്ട് ആറരയോടെ തൈക്കാട് ശാന്തികവാടത്തിലാകും സംസ്‌കാരം.
മൃതദേഹം ഇന്നു വൈകിട്ട് തിരുവനന്തപുരത്തെത്തിക്കും. രാത്രി ഒന്‍പതു മണിക്കു സ്പീക്കറുടെ ഔദ്യോഗിക വസതിയായ നീതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
നാളെ രാവിലെ ഒന്‍പതു മുതല്‍ പത്തു വരെ നിയമസഭ, പത്തു മുതല്‍ 11 വരെ കെപിസിസി ആസ്ഥാനം, 11 മുതല്‍ 12 വരെ ദര്‍ബാര്‍ ഹാള്‍, 1.15 മുതല്‍ 2.15 വരെ ആര്യനാട് ഗവവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, 4.15 മുതല്‍ ആറു വരെ ശാസ്തമംഗലത്തെ സ്വന്തം വസതിയായ അഭയ എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് ബംഗളൂരൂവിലെ എച്ച്.സി.ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാര്‍ത്തികേയന്‍, രാവിലെ 10.30യ്ക്കാണ് ബാംഗ്‌ളൂരിലെ ആശുപത്രിയില്‍ അന്ത്യശ്വാസം വലിച്ചത്.
അമേരിക്കയിലെ മയോ ക്‌ളിനിക്കിലെ ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയ കാര്‍ത്തികേയന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയായിരുന്നു. തുടര്‍ന്ന് പൊതുരംഗത്ത് സജീവമായി വരികയായിരുന്നു.
രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെത്തുര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികത്സ തേടിയ ശേഷം ഈ മാസം 19നാണ് ബാംഗ്‌ളൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
COMMENTS