ഹാമില്‍ട്ടണ്‍: അയര്‍ലന്‍ഡിനെ എട്ടു വിക്കറ്റിനു തോല്‍പ്പിച്ചുകൊണ്ട് ഇന്ത്യ ലോകകപ്പിലെ തുടര്‍ച്ചയായ അഞ്ചാം ജയം ആഘോഷിച്ചു. ആദ്യം ബാറ്റ് ...
ഹാമില്‍ട്ടണ്‍: അയര്‍ലന്‍ഡിനെ എട്ടു വിക്കറ്റിനു തോല്‍പ്പിച്ചുകൊണ്ട് ഇന്ത്യ ലോകകപ്പിലെ തുടര്‍ച്ചയായ അഞ്ചാം ജയം ആഘോഷിച്ചു.
ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 49 ഓവറില്‍ 259 റണ്‍സിന് എല്ലാവരും പുറത്തായി. നെയ്ല്‍ ഒബ്രിയാന്‍ (75), വില്യം പോര്‍ട്ടര്‍ഫീല്‍ഡ് (67) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് അയര്‍ലന്‍ഡിന് ഈ നിലയില്‍ എത്താന്‍ സഹായകമായത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അയര്‍ലന്‍ഡിന് പോര്‍ട്ടര്‍ഫീല്‍ഡും പോള്‍ സ്റ്റിര്‍ലിംഗും മികച്ച തുടക്കം നല്കി. ഇരുവരും 89 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 42 റണ്‍സ് നേടിയ സ്റ്റിര്‍ലിംഗ് പുറത്തായതിന് പിന്നാലെ അയര്‍ലന്‍ഡിന് വിക്കറ്റുകള്‍ കൊഴിഞ്ഞു തുടങ്ങി. പേസര്‍മാരെ ഓപ്പണര്‍മാര്‍ കടന്നാക്രമിച്ചതോടെ ക്യാപ്റ്റന്‍ ധോണി പന്ത് അശ്വിനെ ഏല്‍പ്പിച്ചു. അശ്വിനും പാര്‍ട്ട് ടൈം സ്പിന്നര്‍ സുരേഷ് റെയ്‌നയും നന്നായി പന്തെറിഞ്ഞതോടെ ഐറിഷ് ബാറ്റ്‌സ്മാന്‍മാര്‍ സ്‌കോര്‍ ചെയ്യാനാവാതെ വലഞ്ഞു.
എഡ് ജോയ്‌സ് (2), ആന്‍ഡി ബാല്‍ബിര്‍നി (24). കെവിന്‍ ഒബ്രിയാന്‍ (1), ഗാരി വില്‍സണ്‍ (6) എന്നിവര്‍ പൊരുതാതെ കീഴടങ്ങിയതോടെ അയര്‍ലന്‍ഡ് തകര്‍ച്ചയെ നേരിട്ടു. മികച്ച ബാറ്റിംഗ് കാഴ്ചവച്ച ക്യാപ്റ്റന്‍ പോര്‍ട്ടര്‍ഫീല്‍ഡിനെ മടക്കി മോഹിത് ശര്‍മ ഇന്ത്യയെ മത്സരത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നു.
ഒരുവശത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞെങ്കിലും നെയ്ല്‍ ഒബ്രിയാന്‍ പൊരുതി നേടിയ 75 റണ്‍സാണ് അയര്‍ലന്‍ഡിനെ മാനക്കേടില്‍ നിന്നു രക്ഷിച്ചത്. 75 പന്തില്‍ ഏഴ് ഫോറും മൂന്നും സിക്‌സും അടങ്ങിയതായിരുന്നു ഒബ്രിയാന്റെ ഇന്നിംഗ്‌സ്.
ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്നും അശ്വിന്‍ രണ്ടും വിക്കറ്റുകള്‍ നേടി. ഉമേഷ് യാദവ്, മോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന എന്നിവര്‍ ഒരോ വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ സമ്മര്‍ദ്ദമേതുമില്ലാതെയാണ് കളിച്ചത്. ഐറിഷ് ബൗളര്‍മാരെ വേട്ടയാടിയ ശിഖര്‍ ധവാന്റെ കരുത്തിലായിരുന്നു അഞ്ചാം ജയം. 260 റണ്‍സിന്റെ വിജയലക്ഷ്യം 36.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടുന്നു.
എട്ടാം ഏകദിനസെഞ്ചുറി നേടിയ ശിഖര്‍ ധവാന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. രോഹിത് ശര്‍മ്മ 64 റണ്‍സെടുത്തു. 44 വിരാട് കോലി റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 33 റണ്‍സെടുത്ത് അജിന്‍ക്യ രഹാനെയും വിജയത്തിനു സാക്ഷിയായി. ിഖര്‍ ധവാനാണ് കളിയിലെ കേമന്‍.
ശിഖര്‍ ധവാനും(100) ഇരുപത്തിയഞ്ചാം അര്‍ദ്ധസെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയും(64) ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ന്ത്യയ്ക്ക് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 23.2 ഓവറില്‍ 174 റണ്‍സാണ് അടിച്ചെടുത്തത്.
ഏകദിന ക്രിക്കറ്റില്‍ 4000 റണ്‍സ് നേട്ടം കൈവരിച്ചശേഷമാണ് രോഹിത് ക്രീസ് വിട്ടത്. 66 പന്തില്‍ മൂന്നുവീതം ബൗണ്ടറികളും സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്‌സ്.
India won by 8 wkts against Ireland at Seddon Park, Hamilton
Shikhar Dhawan is adjudged the Man of the Match for his brilliant batting. India with this win ensure a top finish on the table in pool B and will play the fourth place team from pool A in the quarterfinals. That's it for the coverage of this one. Join us back tomorrow for the game between Sri Lanka and Scotland at 0900 IST. Until then, it's goodbye!
!
Ireland started the match well but lost their way towards the end of the innings. They were at 203/2 at one stage and were bowled out for 259. The bowlers lacked pace and variation and the Indian openers took full advantage of it and smashed them all over the park. Stuart Thompson was the only bowler to get a couple of wickets. They now have to win in their last game against Pakistan to seal their place in the quarter-finals.
COMMENTS