അസ്‌കര്‍ വേങ്ങാട് മലയാളം ലോക സാഹിത്യത്തിനു നല്കിയ അമൂല്യ രത്‌നമായ കമലാ സുരയ്യ എന്ന മാധവിക്കുട്ടിയെ മരിച്ചിട്ടും വേട്ടയാടുന്ന ടി. പത്മനാഭ...
അസ്‌കര്‍ വേങ്ങാട്
മലയാളം ലോക സാഹിത്യത്തിനു നല്കിയ അമൂല്യ രത്‌നമായ കമലാ സുരയ്യ എന്ന മാധവിക്കുട്ടിയെ മരിച്ചിട്ടും വേട്ടയാടുന്ന ടി. പത്മനാഭന്‍ മാപ്പര്‍ഹിക്കുന്നില്ല. ജീവിതം ഏതാണ്ട് അവസാനിക്കാറായിട്ടും തന്നെ തേടി കാര്യമായ ഒരു പുരസ്‌കാരവും വരാത്തതും മരിച്ചുപോയാല്‍ പിന്നെ താനെന്ന എഴുത്തുകാരന്‍ ചിത്രത്തിലുണ്ടാവില്ലെന്ന ഭയവുമാണ് പത്മനാഭനെ വേട്ടയാടുന്നത്. അതിന്റെ ബഹിര്‍സ്ഫുരണമാണ് മാധവിക്കുട്ടിക്കു മേല്‍ അദ്ദേഹം നടത്തുന്ന ചുടലനൃത്തം.
എം.ടിയുടെ സൃഷ്ടികള്‍ പലതും അശ്‌ളീലമാണെന്നും മാധവിക്കുട്ടി മതംമാറി കമല സുരയ്യ ആയതിന് പിന്നില്‍ നൊബേല്‍ സമ്മാനമോഹമായിരുന്നു എന്നുമൊക്കെയാണ് ടി പത്മനാഭന്‍ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം. സ്വരാജ് നടത്തിയ അഭിമുഖത്തില്‍ അടിച്ചുവിടുന്നത്.
മാധവിക്കുട്ടിക്ക് ജ്ഞാനപീഠം കിട്ടിയില്‌ള. ഇന്ദിരാ ഗോസ്വാമിക്ക് കിട്ടി. അതിന്റെ വേദന അവര്‍ക്കു മരിക്കുന്നതുവരെയുണ്ടായിരുന്നു. മാധവിക്കുട്ടിയും ഞാനും തമ്മില്‍ വലിയ ലോഹ്യമായിരുന്നു. എന്നോടിതൊക്കെ പറഞ്ഞിട്ടുണ്ട്. മാധവിക്കുട്ടി മതം മാറിയതിനു പിന്നില്‍ കാരണങ്ങള്‍ പലതാണ്.
പ്രധാന കാരണം പുന്നയൂര്‍കുളത്തെ ആഢ്യന്‍ നായര്‍മാര്‍ക്ക് ഇവരോട് കുനുഷ്ടായിരുന്നു. ഇവരുടെ സൗന്ദര്യം, പ്രശസ്തി, താന്‍പോരിമ, ഒരാളെയും വകവയ്ക്കാത്ത ഭാവം. അതൊക്കെ അവറ്റകള്‍ക്കിഷ്ടമല്‌ള. എന്നാല്‍ കാണിച്ചു തരാമെന്നു മാധവിക്കുട്ടിയും.
പിന്നെ മറ്റൊരു സ്വാര്‍ത്ഥത ഉണ്ടായിരുന്നു. മതം മാറുമ്പോള്‍ അറബ് ലോകത്ത് നൊബേല്‍ സമ്മാനം. നൊേബല്‍സമ്മാനം ഒരു ഈജിപ്ത്കാരനോ മറ്റോ കിട്ടിയിട്ടുള്ളൂ. ഇവരുടെ കണ്ണ് നൊേബലിലേക്കായിരുന്നു. എല്‌ളാം പണമലേ്‌ള നിയന്ത്രിക്കുന്നത്. സൗദി രാജവംശത്തിന്റെ പിന്തുണയുണ്ടാകുമലേ്‌ളാ. അത് ചീറ്റിപേ്പായി. നൊബേല്‍ കിട്ടാനുള്ള യോഗ്യത മാധവിക്കുട്ടിക്കുണ്ട്. ഇതാണ് മതം മാറ്റത്തിന്റെ കാരണങ്ങള്‍.
അല്‌ളാതെ ഇസ്‌ളാമും ക്രിസ്‌ളാമും ഒന്നുമില്‌ള. അവര്‍ക്ക് സൗന്ദര്യത്തെക്കുറിച്ചും നല്‌ള മതിപ്പുണ്ട്. ബലാത്സംഗം ചെയ്യാന്‍ വന്ന മറ്റൊരു പൊന്നാനിക്കാരനായ സാഹിത്യക്കാരനെക്കുറിച്ചും എന്നോട് മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട് എന്നും പത്മനാഭന്‍ പറയുന്നു.
മരിച്ചുപോയ ഒരു സ്ത്രീയെ, മറുപടി പറയാന്‍ തിരിച്ചുവരാത്ത ഒരാളെ, ഇങ്ങനെ അധിക്ഷേപിക്കുന്ന ഒരാള്‍ എങ്ങനെ എഴുത്തുകാരനായി എന്ന് അതിശയം തോന്നുന്നു. പത്മനാഭന്റെ മനസ്‌സില്‍ വിഷം മാത്രമേ ഉള്ളൂ എന്നും ഈ വാക്കുകള്‍ വ്യക്തമാക്കുന്നു. ഒരാള്‍ക്ക് ഇത്രയേറെ മേ്‌ളച്ഛമായി തരംതാഴാന്‍ കഴിയുമോ? കഴിയമെന്ന് തെളിയിക്കുകയല്ലേ മാന്യദേഹം. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ വായിച്ചുപോയതു തന്നെ തീട്ടം ചവിട്ടിയ തോന്നലാണ് ഇപ്പോള്‍ മനസ്‌സിലുണ്ടാക്കുന്നത്.
പത്മനാഭന്‍ കുറച്ചു നല്ല കഥകള്‍ എഴുതിയിട്ടുണ്ട്. പക്ഷേ, ഒ.വി വിജയന്റെ കടല്‍ത്തീരത്ത് എന്ന ഒറ്റക്കഥ മതി പത്മനാഭന്‍ ജീവിതകാലം മുഴുവന്‍ എഴുതിയതിനെയെല്ലാം മറികടക്കാന്‍. എംടിയുടെ കഥയില്‍ നായര്‍-സവര്‍ണ ബിംബങ്ങള്‍ വീണുകിടപ്പുണ്ടാവാം പലേടത്തും. പക്ഷേ, എംടി എഴുതിയ കഥകള്‍ക്കോ നോവലുകള്‍ക്കോ തിരക്കഥകള്‍ക്കോ ഒപ്പം നില്‍ക്കാന്‍ പോന്ന എന്തൊക്കെയുണ്ട് പത്മനാഭന്റെ കുട്ടയില്‍.
ഒരര്‍ത്ഥത്തില്‍ പത്മനാഭനും ഒരു സൂപ്പര്‍ ഇംപോസ്ഡ് പൈങ്കിളി എഴുത്തുകാരന്‍ തന്നെയല്ലേ? പുഴ കടന്ന് മരങ്ങള്‍ക്കിടയിലേക്ക്, കടയനല്ലൂരിലെ സ്ത്രീ തുടങ്ങിയവയിലൊക്കെ പൈങ്കിളി എഴുത്തു തന്നെയല്ലേ അദ്ദേഹം നടത്തുന്നത്. പത്മനാഭന്‍ തന്നെ മറന്നുപോയിട്ടുള്ള മാടത്ത എന്ന ഒരു കഥ മാത്രമാണ് അദ്ദേഹത്തിന്റെ എഴുത്തില്‍ ലോക നിലവാരത്തിനടുത്തു വരുന്നത്. എഴുതിയതെല്ലാം ലോക നിലവാരത്തിനും അപ്പുറത്തേയ്ക്കു കൊണ്ടുപോയ ബഷീര്‍ എവിടെ, കാര്യകാരണങ്ങളില്ലാത്തെ വായിട്ടിലയ്ക്കുന്ന പത്മനാഭന്‍ എവിടെ?
എം.ടി. ജ്ഞാനപീഠം കാശു കൊടുത്തു വാങ്ങിയെന്നു സമര്‍ത്ഥിക്കാനാണ് പത്മനാഭന്റെ ശ്രമം. തനിക്ക് കിട്ടാത്ത പീഠം മറ്റൊരാക്കു കിട്ടിയതിലെ അസൂയ എന്നല്ലാതെ എന്തു പറയാന്‍? എം.ടിയുടെ സൃഷ്ടികള്‍ പലതും അശ്‌ളീലമണ്. ഇക്കാര്യം ഞാന്‍ എം. ടിയോട് തന്നെ പറഞ്ഞിട്ടുണ്ട്. അന്ന് എം. ടിക്ക് ജ്ഞാനപീഠമൊന്നും ലഭിച്ചിട്ടില്‌ള. ഞാന്‍ എം. ടിയെ ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് കണ്ടു. അന്ന് സാഹിത്യ അക്കാദമിയായിട്ടില്‌ള. മാതൃഭൂമി ആഴ്ച്ചപ്പതിപ്പായിട്ടില്‌ള. അപേ്പാള്‍ നമുക്ക് പറയാമലെ്‌ളാ. എടാ നിന്റെ കഥയൊക്കെ വായിക്കുന്നുണ്ട് എന്നെല്‌ളാം എന്നാണ് പത്മനാഭ പുലഭ്യം.
ഡി.സി. ബുക്‌സിന്റെ വാര്‍ഷികത്തിന് കോട്ടയത്ത് വച്ച് തകഴി ശിവശങ്കരപിള്ള എന്നെയും എം. ടിയെയും, മാധവിക്കുട്ടിയെയും ഇരുത്തി ഇവരില്‍ താനാണ് ഒന്നാമന്‍ എന്ന് പറഞ്ഞതും നാണമില്ലാതെ പത്മനാഭന്‍ തട്ടിവിടുന്നുണ്ട്. അതിനു ശേഷമാണ് എം.ടി. തനിക്കൊപ്പം ചടങ്ങുകളില്‍ പങ്കെടുക്കാതെയായതും എന്ന് പത്മനാഭന്‍ പറയുന്നു.ഒരിക്കലും എംടിയും മാധവിക്കുട്ടിയും തങ്ങള്‍ക്ക് അങ്ങനെ ഒരു അഭിനന്ദനം കിട്ടിയിരുന്നുവെങ്കില്‍ ഇങ്ങനെ വിളിച്ചു പറയുമായിരുന്നില്ല.
എം.എന്‍. വിജയന്റെ മരണം, ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം എന്നീ സംഭവങ്ങളെത്തുടര്‍ന്ന് വെട്ടുവഴി കവിതകള്‍ രചിച്ചവരെ പത്മനാഭന്‍ അഭിമുഖത്തില്‍ കണക്കിനു വിമര്‍ശിക്കുന്നുണ്ട്. ഇത് എന്തിനാണ്? ഇടതു പക്ഷത്തിന്റെ പിന്തുണ കിട്ടാന്‍. അല്ലെങ്കില്‍ ഡിവൈഎഫ്‌ഐയുടെ മാസികയില്‍ അച്ചടിച്ചുവരുമ്പോള്‍ തെറികിട്ടുമെന്ന ഭയം.
അയ്യോ കഷ്ടം, പപ്പേണ്ണാ….
അസ്‌കര്‍ വേങ്ങാട്
ടി. പത്മനാഭന്‍ /പ്രധാന പുരസ്‌കാരങ്ങള്‍
ടി. പദ്മനാഭന്‍ പി കെ പാറക്കടവിനോടൊപ്പം
കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2012)ധ3പ
എഴുത്തച്ഛന്‍ പുരസ്‌കാരം (2003) (കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്)ധ4പ
വയലാര്‍ !അവാര്‍ഡ് (2001)പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്
ലളിതാംബിക അന്തര്‍ജ്ജനം പുരസ്‌കാരം (1998) ധ5പ
സ്‌റ്റേറ്റ് ഓഫ് ആല്‍ ഐന്‍ അവാര്‍ഡ് (1997) (ഗൌരി എന്ന കൃതിക്ക്)
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (1996) (ഗൌരി എന്ന കൃതിക്ക്)
ഓടക്കുഴല്‍ പുരസ്‌കാരം (1995) (കടല്‍ എന്ന കൃതിക്ക്)
സാഹിത്യപരിഷത്ത് അവാര്‍ഡ് (1988) (കാലഭൈരവന്‍ എന്ന കൃതിക്ക്)
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1973) (സാക്ഷി എന്ന കൃതിക്ക്)
എംടിക്കും കമലാ സുരയ്യയ്ക്കും (കാശു കൊടുത്തു വാങ്ങിയതെങ്കിലും) ടി. പത്മനാഭനും കിട്ടിയ പുരസ്‌കാരങ്ങളുടെ പട്ടിക വിക്കി പീഡിയയില്‍ നിന്ന് അന്യത്ര ചേര്‍ക്കുന്നു. വലുപ്പം ജനം തന്നെ മനസ്‌സിലാക്കട്ടെ!
എം.ടി വാസുദേവന്‍ നായര്‍/ പ്രധാന പുരസ്‌കാരങ്ങള്‍
1995ല്‍ സാഹിത്യത്തില്‍ ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം എം. ടി. ക്ക് ലഭിച്ചു. 2005ല്‍ എം. ടി. യെ പത്മഭൂഷണ്‍ ബഹുമതി നല്‍കി രാഷ്ട്രം ആദരിച്ചു. 2013ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് നല്‍കി.ധ8പ
മറ്റു പുരസ്‌കാരങ്ങള്‍ധതിരുത്തുകപ
മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം (1973, നിര്‍മ്മാല്യം)
മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്‌കാരം (നാലു തവണ; 1990 (ഒരു വടക്കന്‍ വീരഗാഥ), 1992 (കടവ്), 1993 (സദയം), 1995 (പരിണയം))
മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരം (1978, ബന്ധനം)
മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരം (1991, കടവ്)
മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം (1978, ബന്ധനം)
മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം (2009) (കേരള വര്‍മ്മ പഴശ്ശിരാജ)
എഴുത്തച്ഛന്‍ പുരസ്‌കാരം (2011)
കമല സുരയ്യ / പ്രധാന പുരസ്‌കാരങ്ങള്‍
1997 വയലാര്‍ അവാര്‍ഡ് നീര്‍മാതളം പൂത്ത കാലം
2002 എഴുത്തച്ഛന്‍ പുരസ്‌കാരം
സാഹിത്യ അക്കാദമി പുരസ്‌കാരം തണുപ്പ്
ഏഷ്യന്‍ വേള്‍ഡ് െ്രെപസ്
ഏഷ്യന്‍ പൊയട്രി െ്രെപസ്
കെന്റ് അവാര്‍ഡ്
(അഭിപ്രായം ലേഖകന്റേതാണ്, വൈഗാ ന്യൂസിന്റേതല്ല.)

COMMENTS