ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കല്‍ക്കരിപ്പാടം അഴിമതി കേസില്‍ വിചാരണ ചെയ്യാനായി സിബിഐ പ്രതി ചേര്‍ത്തു. ഇതു കൂടാതെ...
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കല്‍ക്കരിപ്പാടം അഴിമതി കേസില്‍ വിചാരണ ചെയ്യാനായി സിബിഐ പ്രതി ചേര്‍ത്തു.
ഇതു കൂടാതെ, കേസില്‍ മന്‍മോഹന്‍ ഏപ്രില്‍ എട്ടിന് നേരിട്ടു ഹാജരാകണമെന്നും സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടു.
കേസില്‍ മന്‍മോഹന്‍ സിംഗിനെ പ്രതി ചേര്‍ത്തതോടെ കോണ്‍ഗ്രസ് കടുത്ത പ്രതിരോധത്തിലാവും. കേസ് നിയമപരമായി നേരിടുമെന്നും മന്‍മോഹന്‍ സിംഗ് സത്യസന്ധനായ പ്രധാനമന്ത്രിയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.
മന്‍മോഹനൊപ്പം വ്യവസായി കുമാരമംഗലം ബിര്‍ള, മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി.പരേഖ് എന്നിവരോടും ഹാജരാവാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൂവരെയും കേസില്‍ വിചാരണ ചെയ്യണമെന്നാണ് കോടതി ഉത്തരവ്.
കഴിഞ്ഞ ജനുവരിയില്‍ കേസുമായി ബന്ധപ്പെട്ട് സിബിഐ മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്തിരുന്നു. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ 2009ല്‍ കല്‍ക്കരി വകുപ്പിന്റെ അധിക ചുമതലകൂടി വഹിച്ചിരുന്നു. ഇക്കാലയളവില്‍ ഹിന്‍ഡാല്‍കോ ഗ്രൂപ്പിന് കല്‍ക്കരിപ്പാടം വിതരണം ചെയ്തതില്‍ ക്രമക്കേടുണ്‌ടെന്നായിരുന്നു ആരോപണം.
കല്‍ക്കരിപ്പാടം ഇടപാടില്‍ 1.86 ലക്ഷം കോടിയുടെ അഴിമതി നടന്നുവെന്ന് സിഐജിയും കണ്‌ടെത്തിയിരുന്നു. തുടര്‍ന്നാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. സിബിഐ സമര്‍പ്പിച്ച ആദ്യ റിപ്പോര്‍ട്ടില്‍ മന്‍മോഹന്‍ സിംഗിനെ കുറ്റവിമുക്തനാക്കിയിരുന്നു.
കോടതി ഈ റിപ്പോര്‍ട്ട് തളളി, വിശദമായ അന്വേഷണം നടത്താന്‍ സിബിഐയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് മന്‍മോഹന്‍ സിംഗിന്റെ ഓഫീസ് സെക്രട്ടറിമാരടക്കമുള്ളവരെ ചോദ്യംചെയ്ത ശേഷമാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിലാണ് മന്‍മോഹന്‍ സിംഗിനെ പ്രതി ചേര്‍ത്തിരിക്കുന്നത്.
Delhi court on Wednesday summoned former Prime Minister Manmohan Singh
The special court directed all the six accused to appear before it on April 8.
A Delhi court on Wednesday summoned former Prime Minister Manmohan Singh, former Coal Secretary P.C. Parakh and industrialist Kumar Mangalam Birla and others as accused in a coal block allocation scam case.
Rejecting the CBI's plea for closing the case, Special Judge Bharat Prasahar asked all the accused persons to appear on April 8, the next date of hearing.
The CBI had earlier sought closure of the case. However, when the Special Judge pulled it up for filing a patchy probe report, it filed a revised one and took a U-turn, stating that “there is prima facie enough material on record” to prosecute Mr. Parakh and Mr. Birla.
The case pertains to the allocation of coal blocks to Hindalco, owned by the Aditya Birla Group, allegedly in violation of rules.
The CBI last year lodged an FIR against Mr. Parakh, Mr. Birla and others, alleging that Mr. Parakh had reversed his earlier decision not to allocate coal blocks to Hindalco and shown undue favour to it.
COMMENTS