കൊച്ചി: കേരളത്തെ പിടിച്ചുലച്ച മയക്കുമരുന്ന് കേസിലെ മുഖ്യകണ്ണി, നൈജീരിയിന്‍ സ്വദേശി ഒക്കോവെ ചിക്കോത്‌സിയ കോളിന്‍സ് എയ്ഡ്‌സ് രോഗി. ഗോവ...
കൊച്ചി: കേരളത്തെ പിടിച്ചുലച്ച മയക്കുമരുന്ന് കേസിലെ മുഖ്യകണ്ണി, നൈജീരിയിന്‍ സ്വദേശി ഒക്കോവെ ചിക്കോത്‌സിയ കോളിന്‍സ് എയ്ഡ്‌സ് രോഗി.
ഗോവയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഫ്രാങ്കിയെന്നും ഫ്രാങ്ക് എന്നും മയക്കുമരുന്നു കച്ചവടക്കാര്‍ക്കിടിയില്‍ ഇയാള്‍ അറിയപ്പെടുന്നു.
ഒക്കോവെ തന്നെയാണ് താന്‍ എയിഡ്‌സ് രോഗിയാണെന്ന് പൊലീസിനോട് പറഞ്ഞത്. ഇയാളെ എച്ച്‌ഐവി പരിശോധനയ്ക്ക് വിധേയമാക്കി. ഇതിന്റെ ഫലം അടുത്ത ദിവസം അറിയാമെന്നു പൊലീസ് പറഞ്ഞു.
മയക്കുമരുന്ന് സ്ഥിരമായും ക്രമാതീതമായും ഉപയോഗിക്കുന്നവര്‍ അതിരുവിട്ട ലൈംഗികതയില്‍ ഏര്‍പ്പെടുന്നത് പതിവാണ്. എയ്ഡ്‌സ് ഏറ്റവും കൂടുതല്‍ പടര്‍ന്നു പിടിക്കുന്നത് മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലാണ്. സിറിഞ്ചുകള്‍ മാറി ഉപയോഗിക്കുന്നതു വഴിയും ഇവരില്‍ രോഗം പടരാറുണ്ട്.
കൊച്ചിയിലെ രാപാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി നേരത്തെ തന്നെ ആരോപണമുള്ളതാണ്. സ്‌മോക്കേഴ്‌സ് പാര്‍ട്ടികളില്‍ കൊച്ചിയിലെ സിനിമാക്കാര്‍ക്കും സജീവ പങ്കാളിത്തമുണ്ട്.
നൈജീരിയയിലെ ലഗോസില്‍ നിന്ന് ബിസിനസ് വീസയിലാണ് ഒക്കോവെ ഗോവയിലെത്തിയത്. ആഫ്രിക്കക്കാരും റഷ്യക്കാരും ശ്രീലങ്കക്കാരുമടങ്ങിയ വന്‍ റാക്കറ്റാണ് ഗോവയിലെ മയക്കുമരുന്ന് വ്യാപാരത്തിലെ മുഖ്യകണ്ണികള്‍. രാഷ്ട്രീയക്കാരും വ്യവസായികളുമുള്‍പ്പടെ നിരവധി പേര്‍ ഇവര്‍ക്ക് സഹായത്തിനുണ്ട്.
ഒക്കോവെയ്ക്ക് രേഷ്മയേയും ബ്ലസിയേയും കൂടാതെ കേരളത്തില്‍ മറ്റു പലരുമായും മയക്കുമരുന്ന് ഇടപാട് ഉണ്ടായിരുന്നതായാണ് പൊലീസ് കരുതുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യങ്ങള്‍ അറിയാന്‍ കഴിയൂ.
COMMENTS