ചെന്നൈ: ബിസിസിഐ പ്രസിഡന്റായി ജഗ്‌മോഹന്‍ ഡാല്‍മിയ തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയില്‍ നടന്ന ജനറല്‍ബോഡി യോഗത്തിലാണ് ഡാല്‍മിയ തിരഞ്ഞെടുക്കപ്പെ...
ചെന്നൈ: ബിസിസിഐ പ്രസിഡന്റായി ജഗ്‌മോഹന്‍ ഡാല്‍മിയ തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയില്‍ നടന്ന ജനറല്‍ബോഡി യോഗത്തിലാണ് ഡാല്‍മിയ തിരഞ്ഞെടുക്കപ്പെട്ടത്.
വൈസ് പ്രസിഡന്റായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി.മാത്യുവും തിരഞ്ഞെടുക്കപ്പെട്ടു. പതിനാറ് വോട്ട് നേടിയാണ് പശ്ചിമമേഖലയുടെ പ്രതിനിധിയായി ടി.സി.മാത്യു വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിയന്ത്രണം ഇപ്പോഴും എന്‍. ശ്രീനിവാസന്റെ കൈയില്‍ തന്നെയായിരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്കു ഡാല്‍മിയ മാത്രമാണു നാമനിര്‍ദേശ പത്രിക നല്കിയിരുന്നത്. ശ്രീനിവാസന്‍ പക്ഷത്തിന്റെ പ്രതിനിധിയായാണ് ഡാല്‍മിയ മത്സരരംഗത്ത് ഉണ്ടായിരുന്നതെങ്കിലും ശരത് പവാര്‍ പക്ഷത്തിന്റെ പിന്തുണയും ലഭിച്ചു.
പതിറ്റാണ്ടിന്റെ ഇടവേളക്കു ശേഷമാണ് ഡാല്‍മിയ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് വരുന്നത്.
ബിസിസിഐ മുന്‍ അധ്യക്ഷനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ഡാല്‍മിയക്കു കിഴക്കന്‍ മേഖലയിലെ ആറ് അസോസിയേഷനുകളുടെ പിന്തുണയുണ്ടായിരുന്നു.
പ്രസിഡന്റ് പദവിയിലേക്ക് ഓരോഘട്ടവും മേഖല തിരിച്ചാണു നിശ്ചയിക്കുന്നത്. ഇത്തവണ കിഴക്കന്‍ മേഖലയുടെ ഊഴമായിരുന്നു. ഇതാണു വര്‍ഷങ്ങള്‍ക്കുശേഷം ബിസിസിഐയുടെ ഉന്നതനേതൃത്വത്തിലേക്കു വരാന്‍ ഡാല്‍മിയയ്ക്കു തുണയായത്.
ശ്രീനിവാസന്‍ ക്യാമ്പിന് മേല്‍ക്കൈ ഉണ്ടായിരുന്ന തിരഞ്ഞെടുപ്പില്‍ എല്ലാ സ്ഥാനത്തേക്കും ശ്രീനിവാസന്റെ ഇഷ്ടക്കാരാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്‍. ശ്രീനിവാസന്‍ പക്ഷത്തെ അനിരുദ്ധ് ചൗധരിയാണ് ട്രഷറര്‍. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കേുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.
ശ്രീനിവാസന്‍ ക്യാമ്പിന്റെ മൃഗീയ ഭൂരിപക്ഷം കണക്കിലെടുത്ത് ശരത് പവാര്‍ പക്ഷം മത്സരരംഗത്തു നിന്ന് മാറുകയായിരുന്നു. ഇതോടെ സെക്രട്ടറി സ്ഥാനത്ത് സഞ്ജയ് പട്ടേലിന് ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനമായി.
ചുരുക്കത്തില്‍ ഡാല്‍മിയയെ നോക്കുകുത്തിയാക്കി ഇരുത്തി ശ്രീനിവാസന്റെ ഇഷ്ടക്കാര്‍ ലോകത്തെ ഏറ്റവും സമ്പന്ന കായിക സംഘടനയായ ബിസിസിഐ ഭരിക്കും.

COMMENTS