സ്ത്രീപീഡനങ്ങള്‍ കുറയ്ക്കാന്‍ ഫ്രീ സെക്‌സ് അനുവദിക്കുകയും വേശ്യാലയങ്ങള്‍ നിയമവിധേയമാക്കുകയും ചെയ്യണമെന്ന താന്‍ പറഞ്ഞതായുള്ള വാര്‍ത്ത അടി...
സ്ത്രീപീഡനങ്ങള്‍ കുറയ്ക്കാന്‍ ഫ്രീ സെക്‌സ് അനുവദിക്കുകയും വേശ്യാലയങ്ങള്‍ നിയമവിധേയമാക്കുകയും ചെയ്യണമെന്ന താന്‍ പറഞ്ഞതായുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് നടി നവ്യാ നായര്‍. ഫേസ് ബുക്കിലൂടെ ആയിരുന്നു നവ്യയുടെ വിശദീകരണം.
നമ്മുടെ രാജ്യത്ത് വേശ്യാലയം വരണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ പറയാത്ത കാര്യങ്ങള്‍ ഒരു മാധ്യമം വാര്‍ത്തയാക്കി. പിന്നീടത് ഓണ്‍ലൈനില്‍ പ്രചരിച്ചു. ഇതെല്ലാം വളച്ചൊടിച്ചതായിരുന്നു. ഇതോടെയാണ് താന്‍ വിശദീകരണം നല്‍കുന്നതെന്നും നവ്യ.
നവ്യയുടെ വിശദീകരണം ഇങ്ങനെ....
എന്റെ എല്ലാ പ്രിയപ്പെട്ട സ്‌നേഹിതര്‍ക്കും... എന്റെ ഒരു അഭിപ്രായം ഈയിടെ ആയി പലരും കമന്റ് ചെയ്തു ഞാന്‍ കാണുകയുണ്ടായി.
പലരും പറയാറുള്ളതു പോലെ ഞാന്‍ പറയട്ടെ. ഞാന്‍ പറഞ്ഞത് ഇങ്ങനെ അല്ല. പറയുന്ന കാര്യങ്ങളെ മുഴുവനായി ഗ്രഹിക്കാതെ എഴുതിയതില്‍ ആ മാധ്യമത്തോടു സങ്കടമുണ്ട്. ഞാന്‍ വേശ്യാലയം വരണമെന്നു പറഞ്ഞിട്ടില്ല. എന്റെ സ്‌റ്റേറ്റ്‌മെന്റ് ഇതായിരുന്നു.
നമ്മുടെ നാട്ടില്‍ സ്ത്രീ പീഡനങ്ങള്‍ പെരുകി വരുന്നു. പ്രതികള്‍ക്കു തക്കതായ ശിക്ഷ ലഭിക്കുന്നില്ല. ഇതേപ്പറ്റിയുള്ള പല വാദപ്രതിപാദങ്ങളും ഞാന്‍ ടിവിയില്‍ കാണുന്നു. ചിലര്‍ പറയുന്നു വേശ്യാലയങ്ങള്‍ വന്നാല്‍ ഇതിനു മാറ്റം വരും എന്ന്. നമ്മുടെ ഗവണ്‍മെന്റ് ഇതിനെ കുറിച്ച് ആലോചിച്ചു, വിദഗ്ധ അഭിപ്രായം തേടി, നമ്മുടെ സംസ്‌കാരത്തിനും, സാഹചര്യത്തിനും ചേരുന്നു എങ്കില്‍ അങ്ങനെ ഒരു തീരുമാനം എടുക്കുക.
സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണ് പീഡനത്തിനു കാരണം എന്നു പറഞ്ഞാല്‍ പീഡിപ്പിക്കപ്പെടുന്ന എല്ലാ പെണ്‍കുട്ടികളുടേയും അവസ്ഥ ഇതല്ല. വസ്ത്രധാരണം എല്ലാവരുടേയും സ്വാതന്ത്ര്യമാണ് എങ്കിലും സാഹചര്യത്തിനും ശരീരത്തിനും യോജിച്ച വസ്ത്രങ്ങള്‍ ധരിക്കുക എന്നാണ് ഞാന്‍ കരുതുന്നത്.
ഇതാണ് ഞാന്‍ പറഞ്ഞ അഭിപ്രായം. ഇതില്‍ തെറ്റുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കാന്‍ തയാറാണ്.
ഒരു വിവാദത്തിനും എനിക്ക് താല്‍പര്യം ഇല്ല. എന്റെ അഭിപ്രായം ആരെയെങ്കിലും വേദനിപ്പിച്ചു എങ്കില്‍ സദയം ക്ഷമിക്കുക.. സ്ത്രീ പീഡനപരമ്പര ഇല്ലാതെയാവണം, അത് എന്തു തന്നെ ചെയ്തിട്ടാണെങ്കിലും, ആ ചിന്തയില്‍ എല്ലാവരും, നമ്മുടെ ഗവണ്‍മെന്റും ജാഗരൂരാവണം.. ഇതു മാത്രമാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.
നിങ്ങളുടെ സ്വന്തം നവ്യ നായര്‍
COMMENTS