മുംബയ് 1994ല്‍ അച്ചടി നിര്‍ത്തിയ ഒരു രൂപാ നോട്ടുകള്‍ വീണ്ടുമെത്തി. കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് മെഹ്‌റിഷിയുടെ ഒപ്പോട് കൂടിയാണ് നോട...
മുംബയ് 1994ല്‍ അച്ചടി നിര്‍ത്തിയ ഒരു രൂപാ നോട്ടുകള്‍ വീണ്ടുമെത്തി. കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് മെഹ്‌റിഷിയുടെ ഒപ്പോട് കൂടിയാണ് നോട്ട് എത്തിയത്.
രാജീവ് മെഹ്‌റിഷിയാണ് പുതിയ ഒരു രൂപാ നോട്ട് രാജസ്ഥാനില്‍ അവതരിപ്പിച്ചത്. ഒരു രൂപാ നോട്ടില്‍ ധനകാര്യ കാര്യ സെക്രട്ടറിയുടെ ഒപ്പാണ് സാധാരണ ഉണ്ടാകുക. മറ്റ് നോട്ടുകളില്‍ ഉണ്ടാവുക ആര്‍ബിഐ ഗവര്‍ണറുടേതുമാണ്.
100 ശതമാനം കോട്ടണ്‍ റാഗ് പേപ്പറിലാണ് നോട്ടിന്റെ നിര്‍മാണം. പുതിയ പരിഷ്‌കരണങ്ങളുമായാണ് ഒരു രൂപ നോട്ടിറങ്ങുക. ഇരുവശങ്ങള്‍ക്കും പച്ചയും പിങ്കും ഇഴചേര്‍ന്ന നിറമായിരിക്കും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപ നോട്ടുകള്‍ പിന്‍വലിച്ച് നാണയങ്ങളാണ് ഇറക്കിയിരുന്നത്.
നാണയങ്ങളെക്കാള്‍ നിര്‍മാണച്ചെലവ് കുറവ് നോട്ടിനെന്നു കണ്ടാണ് വീണ്ടും നോട്ട് അവതരിപ്പിക്കുന്നത്.
COMMENTS