ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച വായ്പ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി. സാമ്പത്തിക മേഖ...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച വായ്പ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി. സാമ്പത്തിക മേഖലയില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
എന്നാല്‍ മൊറട്ടോറിയം കാലയളവില്‍ ബാങ്കുകള്‍ കൂട്ടുപലിശ ഈടാക്കരുതെന്നും അങ്ങനെ ഈടാക്കിയത് ബാങ്കുകള്‍ തിരികെ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കോവിഡ് സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27 ന് മൂന്നു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.
പിന്നീട് മൂന്നു മാസംകൂടി നീട്ടിനല്‍കിയിരുന്നു. ഇത് തുടര്‍ന്നും നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് സുപ്രീംകോടതി തള്ളിയത്.
Keywords: Supreme court, Loan moratorium, Reserve bank
COMMENTS