ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവച്ചതായി അറിയിച്ച് ജനപക്ഷം സ്ഥാനാര്‍ത്ഥി പി.സി ജോര്‍ജ്. ഒരുകൂട്ടം ആളുകള്‍ പര്...
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവച്ചതായി അറിയിച്ച് ജനപക്ഷം സ്ഥാനാര്‍ത്ഥി പി.സി ജോര്‍ജ്. ഒരുകൂട്ടം ആളുകള്‍ പര്യടത്തിനിടയില് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് നടപടി.
ഈരാറ്റുപേട്ടയിലെ തേവരപ്പാറയില് വച്ച് പി.സി ജോര്‍ജിനെ നാട്ടുകാര്‍ കൂകിവിളിച്ചിരുന്നു. പി.സി ജോര്‍ജ് കൂകിയവരെ അസഭ്യം പറയുകയും ചെയ്തിരുന്നു.
ഇതേതുടര്‍ന്ന് പി.സി ജോര്‍ജും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇവിടുത്തെ പ്രചാരണം നിര്‍ത്തിവച്ചതായി പി.സി ജോര്‍ജ് അറിയിച്ചത്.
Keywords: P.C George, Erattupetta, Janapaksham candidate
COMMENTS