സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം കേരള രാഷ്ട്രീയത്തില്‍ നേമം നിയമസഭാ മണ്ഡലം സജീവ ചര്‍ച്ചാവിഷയമായി തുടരുന്നു. നേമത്ത് മത്സരിക്കാന്‍ തയ...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം കേരള രാഷ്ട്രീയത്തില്‍ നേമം നിയമസഭാ മണ്ഡലം സജീവ ചര്‍ച്ചാവിഷയമായി തുടരുന്നു. നേമത്ത് മത്സരിക്കാന്‍ തയ്യാറെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായി സൂചന.
ഇന്നു ഡല്‍ഹിയില്‍ നിന്നു പുതുപ്പള്ളിയിലെത്തിയ കുഞ്ഞൂഞ്ഞിനെ വിട്ടുകൊടുക്കില്ലെന്നു പറഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രകനടത്തിനൊടുവില് കാര്യങ്ങള്‍ മാറിമറിയുകയാണ്.
പുതുപ്പള്ളി വിട്ട് വേറൊരിടത്തേയ്ക്കുമില്ലെന്ന് ഉമ്മന്‍ ചാണ്ടി രാവിലെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാല്‍ വൈകുന്നേരമായപ്പോള്‍ കഥ മാറുകയാണ്.
നേമത്തു നില്ക്കാമെന്നു പറഞ്ഞ ഉമ്മന്‍ ചാണ്ടി, പുതുപ്പള്ളിയില്‍ കൂടി മത്സരിക്കുമെന്നു നേതൃത്വത്തോടു പറഞ്ഞു. ഇക്കാര്യത്തില്‍ നേതൃത്വം എന്തു നിലപാടെടുക്കുമെന്നു കണ്ടറിയേണ്ടതുണ്ട്.
രണ്ടു മണ്ഡലത്തില്‍ മത്സരിച്ചാല്‍ രണ്ടിടത്തെയും വോട്ടര്‍മാരോട് ഏതു മണ്ഡലം നിലനിറുത്തുമെന്നു പറയേണ്ട ബാധ്യതയുണ്ട് ഉമ്മന്‍ ചാണ്ടിക്കും പാര്‍ട്ടിക്കും.
നേമത്തേയ്ക്കു കെ മുരളീധരന്റെ പേരും ചര്‍ച്ചയില്‍ വന്നിരുന്നു. പണ്ട് കെ കരുണാകരന് പ്രതിനിധാനം ചെയ്ത മണ്ഡലമായതിനാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ മുരളീധരന് മത്സര സന്നദ്ധത അറിയിച്ചിരുന്നു. പക്ഷേ, നേമത്തു ജയിച്ചുവന്നാല്‍ മുരളി നാളെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വരുമോ എന്ന ഭയം എ, ഐ ക്യാമ്പുകളില്‍ വന്നതോടെ മുരളിയുടെ പേര് വെട്ടാന്‍ നേതൃത്വം നിര്‍ബന്ധിതമായി.
വിഎം സുധീരന്, കെസി വേണുഗോപാല്‍ എന്നിവരോടും മത്സരിക്കാമോ എന്നു നേതൃത്വം ചോദിച്ചെങ്കിലും ഇരുവരും കൈയോടെ കൈയൊഴിഞ്ഞു. ഇതോടെയാണ് ഉമ്മന്‍ചാണ്ടി എന്ന പേരിലേക്കു വീണ്ടും കാര്യങ്ങള്‍ കറങ്ങിത്തിരിഞ്ഞെത്തിയത്.
നേമത്തിന്റെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയെ നിര്‍ബന്ധിക്കില്ലെന്നും അദ്ദേഹം തന്നെ തീരുമാനമെടുക്കട്ടെയെന്നുമാണ് സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നിലപാട്.
എന്നാല്‍, രണ്ടിടത്തു മത്സരിക്കില്ലെന്നും തന്റെ നിലപാട് രാവിലെ തന്നെ അറിയിച്ചതാണെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. നേമത്തെ സ്ഥാനാര്‍ത്ഥി ആരെന്നു പാര്‍ട്ടി നേതൃത്വം പറയുമെന്നും അനിശ്ചിതത്വം വൈകാതെ അവസാനിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഇതിനിടെ, കുമ്മനം രാജശേഖരന് വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കെ, അവിടെ എതിരിടാമോ എന്ന് രമേശ് ചെന്നിത്തലയോട് ഹൈക്കമാന്‍ഡ് ചോദിച്ചു. സ്വന്തം തട്ടകമായ ഹരിപ്പാട് വിട്ടു പോകാന്‍ രമേശിനും മടിയാണ്. ഹരിപ്പാട് അമ്മയെപ്പോലെയാണെന്നായ്ിരുന്നു രമേശിന്റെ പ്രതികരണം.
COMMENTS