കോട്ടയം: തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ നീക്കങ്ങള്‍ നടക്കുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇപ്പോള്‍ സര...
കോട്ടയം: തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ നീക്കങ്ങള്‍ നടക്കുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇപ്പോള്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന ഇരട്ടവോട്ട് ക്രമക്കേട് അങ്ങേയറ്റം ഗൗരവകരമാണെന്നും ഇതു തടയാന്‍ കോണ്‍ഗ്രസ് അങ്ങേയറ്റം പരിശ്രമിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാട് വിശ്വാസികള്‍ക്കെതിരാണെന്നും അവര്‍ക്കെതിരായാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാരെങ്കില്‍ സത്യവാങ്മൂലം പിന്‍വലിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Keywords: Oommen Chandi, Voters list, Government
COMMENTS