ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം ഉറപ്പിച്ച് നടന് രജനീകാന്ത്. താരം രാഷ്ട്രീയത്തിലേക്ക് വരണം എന്ന ആവശ്യവുമായി സമരം നടത്തുന്ന ആരാ...
ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം ഉറപ്പിച്ച് നടന് രജനീകാന്ത്. താരം രാഷ്ട്രീയത്തിലേക്ക് വരണം എന്ന ആവശ്യവുമായി സമരം നടത്തുന്ന ആരാധകരോട് ഇതുസംബന്ധിച്ച് അദ്ദേഹം അഭ്യര്‍ത്ഥന നടത്തി.
രാഷ്ട്രീയത്തിലേക്ക് വരുന്നതിനെക്കുറിച്ചുള്ള തന്റെ ബുദ്ധിമുട്ടിനെക്കുറിച്ച് വിശദീകരിച്ചതാണെന്നും പിന്നെയും ഇത്തരം സമരങ്ങള്‍ നടത്തി തന്നെ വേദനിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും ശക്തമായി സമ്മര്‍ദ്ദം ചെലുത്തിയാല്‍ താരം മനസ്സുമാറ്റുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
നേരത്തെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രക്തസമ്മര്‍ദ്ദം കൂടി ചികിത്സ തേടേണ്ടി വന്നപ്പോള്‍ രജനി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.
Keywords: Politics, Rajinikanth, Pain, Covid - 19
COMMENTS