ന്യൂഡല്‍ഹി: 2021 ലെ ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റില്‍ കേരളത്തിന് പ്രത്യേക പരിഗണന. കേരളത്തിലെ ദേശീയപാത വികസനത്തിനായി 65,000 കോടി രൂപ ...
ന്യൂഡല്‍ഹി: 2021 ലെ ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റില്‍ കേരളത്തിന് പ്രത്യേക പരിഗണന. കേരളത്തിലെ ദേശീയപാത വികസനത്തിനായി 65,000 കോടി രൂപ നല്‍കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതിലൂടെ ഈ വര്‍ഷം 11,000 കിലോമീറ്റര്‍ ദേശീയപാത കൂടി പൂര്‍ത്തിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.
മധുര - കൊല്ലം ഉള്‍പ്പടെയുള്ള തമിഴ്നാട് ദേശീയപാത വികസനങ്ങള്‍ക്കായി 1.3 ലക്ഷം കോടിയും ബംഗാള്‍ ദേശീയപാത വികസനങ്ങള്‍ക്കായി 25,000 കോടി രൂപയുമാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.
റോഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയത്തിന് 1.18 ലക്ഷം കോടി രൂപ നല്‍കും മുംബൈ - കന്യാകുമാരി വാണിജ്യ ഇടനാഴിക്ക് അടക്കം പദ്ധതിയും ധനമന്ത്രിയുടെ ബജറ്റിലുണ്ട്.
കൊച്ചി മെട്രോയുടെ വികസനത്തിനായി 1957 കോടി രൂപ പ്രഖ്യാപിച്ചു. 11.5 കിലോമീറ്റര്‍ നിര്‍മ്മാണത്തിനാണ് തുക അനുവദിച്ചത്.
ചെന്നൈ മെട്രോ രണ്ടാംഘട്ട നിര്‍മ്മാണത്തിന് 63,246 കോടിയും ബംഗളൂരു മെട്രോയ്ക്ക് 14,788 കോടിയുമാണ് ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്. റെയില്‍വേക്കായി ആകെ 1,10,055 കോടിയുടെ നീക്കിവയ്പ്പാണുള്ളത്.
അടുത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് വലിയ പ്രഖ്യാപനങ്ങള്‍ ഉള്ളതെന്നത് ശ്രദ്ധേയമാണ്.
1000 മണ്ഡികളെ ദേശീയകമ്പോളവുമായി ബന്ധിപ്പിക്കുമെന്നും കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കിയുള്ള സംഭരണം തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. കര്‍ഷകസമരം തുടരുന്ന സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പ്രസ്താവന.
Keywords: 2021 Central budget, Kerala, Finance minister, Farmers
COMMENTS