ഹൃദയത്തില്‍ തൊടുന്നൊരു ഷോര്‍ട്ട് ഫിലിം

വാഗമണ്‍ മയക്കുമരുന്നു പാര്‍ട്ടി: നടിയെ രക്ഷപ്പെടുത്താന്‍ ഇടപെട്ടത് വില്ലന്‍ നടന്‍, അന്വേഷണം കൊച്ചിയിലേക്കും, കൂടുതല്‍ പേര്‍ കുടുങ്ങും

റോയ് പി തോമസ് കൊച്ചി: വാഗമണ്ണില്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ മയക്കുമരുന്ന് നിശാപാര്‍ട്ടി നടത്തിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായിരിക്...


റോയ് പി തോമസ്

കൊച്ചി: വാഗമണ്ണില്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ മയക്കുമരുന്ന് നിശാപാര്‍ട്ടി നടത്തിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായിരിക്കുമെന്ന് സൂചന.  കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ് നിശാപാര്‍ട്ടിക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒമ്പത് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സംഭവത്തില്‍ അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശി നടിയും മോഡലുമായ ബ്രിസ്റ്റി ബിശ്വാസിനെ രക്ഷിക്കാന്‍ ഉന്നത ഇടപെടല്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്.

മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്ന ഒരു നടനും പൊലീസിലെ തന്നെ ഒരു ഉന്നതനും ഈ നടിക്കുവേണ്ടി ഇടപെട്ടതായാണ് വിവരം ലഭിച്ചിരിക്കുന്നത്. 

നടന്റെയും പൊലീസ് ഓഫീസറുടെയും ഇടപെടലിനെ തുടര്‍ന്ന് നടിയെ ആദ്യം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. പിന്നീട് വാര്‍ത്തകള്‍ വ്യാപകമായി വരികയും അന്വേഷണസംഘത്തിനു സമ്മര്‍ദ്ദമേറുകയും ചെയ്തതോടെയാണ് അവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് അവര്‍ റിമാന്‍ഡിലാവുകയും ചെയ്തു.

വാഗമണ്ണില്‍ മയക്കുമരുന്ന് നിശാപാര്‍ട്ടി നടക്കുന്ന വേളയില്‍ വില്ലന്‍ നടന്‍ മറ്റൊരു റിസോര്‍ട്ടില്‍ അവിടെത്തന്നെ ഉണ്ടായിരുന്നു.  അദ്ദേഹത്തിന്റെ പൊലീസ് ബന്ധങ്ങള്‍ ഉപയോഗിച്ച് നടിയെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്.

നടി ഇടയ്ക്ക് പൊലീസിന്റെ ഇന്‍ഫോര്‍മറായും പ്രവര്‍ത്തിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് നടി ഇങ്ങനെ ചെയ്തതെന്നും അവര്‍ ഒറ്റുകൊടുത്ത് എതിര്‍ സംഘങ്ങളിലെ മയക്കുമരുന്ന് കച്ചവടക്കാരെ പിടിപ്പിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇപ്പോള്‍ പിടിയിലായ സംഘം കൊച്ചിയില്‍ ഇതിനു മുന്‍പ് സമാനമായ രീതിയില്‍ നിശാപാര്‍ട്ടി നടത്തിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ആ വഴിയിലും അന്വേഷണം ആരംഭിക്കുന്നുണ്ട്. അന്വേഷണത്തിന്റെ  ഭാഗമായി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം, എക്‌സൈസ്, കസ്റ്റംസ്, പൊലീസ് എന്നിവയുടെ സംയുക്ത യോഗം കൊച്ചിയില്‍ നടന്നു.  മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങള്‍ പരസ്പരം കൈമാറാനും അന്വേഷണം ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി.

ഒരു അസിസ്റ്റന്റ് കമ്മുഷണറുടെ നേതൃത്വത്തില്‍ മയക്കുമരുന്നു പാര്‍ട്ടികെളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.

Summary: Police have found that gangs based in Kochi are behind the weed night party at Cliff in Resort in Wagamon. Nine people associated with the party have already been arrested. It has also been found that high-level intervention was made to rescue actress and model Bristy Biswas, a native of Tripunithura, who was arrested in the incident. It has been reported that an actor who plays a villain in Malayalam cinema and a senior member of the police have intervened for this actress.

Keywords: Wagamon, Weed Party, Kerala, Kochi, Actor, Bristy Biswas



COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,113,Cinema,1271,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2975,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,3,Kerala,6006,Kochi.,2,Latest News,3,lifestyle,125,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,577,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,199,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,199,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,560,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,633,
ltr
item
VygaNews: വാഗമണ്‍ മയക്കുമരുന്നു പാര്‍ട്ടി: നടിയെ രക്ഷപ്പെടുത്താന്‍ ഇടപെട്ടത് വില്ലന്‍ നടന്‍, അന്വേഷണം കൊച്ചിയിലേക്കും, കൂടുതല്‍ പേര്‍ കുടുങ്ങും
വാഗമണ്‍ മയക്കുമരുന്നു പാര്‍ട്ടി: നടിയെ രക്ഷപ്പെടുത്താന്‍ ഇടപെട്ടത് വില്ലന്‍ നടന്‍, അന്വേഷണം കൊച്ചിയിലേക്കും, കൂടുതല്‍ പേര്‍ കുടുങ്ങും
https://1.bp.blogspot.com/-QrFnRIqfK0s/X-VsZxaR3zI/AAAAAAAAvyA/FN2Y_xg-ulkfT4D8BXV3URvJCPEQcqEiQCLcBGAsYHQ/w640-h364/bristy%2Bbiswas.png
https://1.bp.blogspot.com/-QrFnRIqfK0s/X-VsZxaR3zI/AAAAAAAAvyA/FN2Y_xg-ulkfT4D8BXV3URvJCPEQcqEiQCLcBGAsYHQ/s72-w640-c-h364/bristy%2Bbiswas.png
VygaNews
http://www.vyganews.com/2020/12/more-arrest-in-weed-party.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/12/more-arrest-in-weed-party.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy