കൊച്ചി: നടി മൃദുല മുരളി വിവാഹിതയായി. പരസ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന നിധിന്‍ വിജയനാണ് വരന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ അ...
കൊച്ചി: നടി മൃദുല മുരളി വിവാഹിതയായി. പരസ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന നിധിന്‍ വിജയനാണ് വരന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
കഴിഞ്ഞ ഡിസംബറില്‍ വളരെ വിപുലമായി ഇവരുടെ വിവാഹ നിശ്ചയം നടത്തിയിരുന്നു. അന്ന് ചലച്ചിത്ര ലോകത്തുനിന്നും നടിമാരായ ഭാവനയടക്കമുള്ള നിരവധി ആളുകള്‍ പങ്കെടുത്തിരുന്നു.
റെഡി ചില്ലീസ്, ശിഖാമണി, എല്‍സമ്മ എന്ന ആണ്‍കുട്ടി, അയാള്‍ ഞാനല്ല തുടങ്ങിയവയാണ് മൃദുല മുരളി അഭിനയിച്ച ചിത്രങ്ങള്‍.
തമിഴ് സിനിമകളിലും മൃദുല അഭിനയിച്ചിട്ടുണ്ട്. വജ്രം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകനായി അഭിനയിച്ച മിഥുന്‍ മുരളി താരത്തിന്റെ സഹോദരനാണ്.
Keywords: Actress Mrudula Murali, Married, Nithin Vijayan
 

 
							     
							     
							     
							    
 
 
 
 
 
COMMENTS