തിരുവനന്തപുരം: ടോമിന്‍ ജെ. തച്ചങ്കരി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ എം.ഡിയായി നിയമിതനായി. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന അദ്ദേഹത്ത...
തിരുവനന്തപുരം: ടോമിന്‍ ജെ. തച്ചങ്കരി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ എം.ഡിയായി നിയമിതനായി. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന അദ്ദേഹത്തെ ഡി.ജി.പിയായി സ്ഥാനക്കയറ്റം കിട്ടിയതോടെയാണ് സംസ്ഥാന ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ എം.ഡിയായി നിയമിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പൊലീസ് മേധാവിയായിരുന്ന അദ്ദേഹം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ഫയര്‍ഫോഴ്‌സ് മേധാവി, പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഐ.പി.എസ് ഉദ്യോഗസ്ഥനായ ടോമിന്‍ ജെ. തച്ചങ്കരി അടുത്ത സംസ്ഥാന പൊലീസ് മേധാവിയാകാനുള്ള സാധ്യതയേറെയാണ്.
Keywords: Tomin.J.Thachankary, D.G.P, Finacial corporation M.D, Crime branch


COMMENTS