തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയെ ചോദ്യംചെയ്യാനൊരുങ്ങി സി.ബി.ഐ. ചോദ്യം ...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയെ ചോദ്യംചെയ്യാനൊരുങ്ങി സി.ബി.ഐ. ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ സി.ബി.ഐ ആവശ്യപ്പെട്ടെങ്കിലും ക്വാറന്റൈനിലായതിനാല്‍ സാവകാശം ചോദിച്ചിരിക്കുകയാണ് സ്റ്റീഫന്‍. അടുത്ത ആഴ്ച ചോദ്യംചെയ്യുമെന്നാണ് സൂചന.
ബാലഭാസ്‌കറിന്റെ ബന്ധുക്കളില്‍ ചിലര്‍ ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. അപകടത്തിനുശേഷം ബാലഭാസ്‌കറിനെ കാണാന്‍ സ്റ്റീഫന്‍ ദേവസി എത്തുകയും സംസാരിക്കുകയും ചെയ്തിരുന്നു.
ഇവര്‍ സംസാരിച്ച കാര്യങ്ങളെക്കുറിച്ചറിയാനും ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യല്‍.
ബാലഭാസ്‌കറും സ്റ്റീഫനും ഒന്നിച്ച് സംഗീതനിശകള്‍ സംഘടിപ്പിക്കാറുള്ളതും ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാട് ഉണ്ടെന്നുള്ളതും ഇയാളെ ചോദ്യംചെയ്യാന്‍ സി.ബി.ഐയെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്.
Keywords: Balabhaskar, Death, Steephen Devassy, CBI
 

 
							     
							     
							     
							    
 
 
 
 
 
COMMENTS