ലക്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി ജില്ലയില്‍ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും നാവ് മുറിച്ചെടുക്കുകയ...
ലക്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി ജില്ലയില്‍ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും നാവ് മുറിച്ചെടുക്കുകയും ചെയ്ത ശേഷം കൊലപ്പെടുത്തി.
ക്രൂരകൃത്യം ചെയ്ത രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി വ്യക്തമാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
പെണ്‍കുട്ടിയെ വെള്ളിയാഴ്ചയാണ് കാണാതായത്. സമീപത്തെ കരിമ്പിന് തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പിടിയിലായ പ്രതികളില്‍ ഒരാളുടേതാണ് കരിമ്പിന് തോട്ടം.
ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൂ്ട്ടിയെ കൊന്നിരിക്കുന്നത്. കൊല്ലുന്നതിനു മുന്‍പു തന്നെ കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും നാവ് മുറിച്ചെടുക്കുകയും ചെയ്തിരുന്നുവെന്നാണ് പൊലീസ് നിഗമനം.
Keywords: India, Uttarpradesh, Murder, Girl, Lakhimpur
COMMENTS