Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

24 മണിക്കൂറിനുള്ളില്‍ 24,850 പുതിയ കേസുകള്‍, വൈറസ് വ്യാപനത്തില്‍ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്തേയ്ക്ക്

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ ഭീഷണമായി തുടരുന്നതിനിടെ, ശനിയാഴ്ച രാവിലെ എട്ടുമുതല്‍ 24 മണിക്കൂറിനുള്ളില്‍ 24,850 പുതിയ കേസുകള്‍ രാജ്യത്ത് റ...


ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ ഭീഷണമായി തുടരുന്നതിനിടെ, ശനിയാഴ്ച രാവിലെ എട്ടുമുതല്‍ 24 മണിക്കൂറിനുള്ളില്‍ 24,850 പുതിയ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്തു.

രാജ്യത്ത് ആകെ 6,73,165 കൊറോണ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ടുചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച മൂന്നാമത്തെ രാജ്യമായ റഷ്യയെ ഇന്ത്യ തിങ്കളാഴ്ചയോടെ മറികടക്കും.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 613 മരണങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. മൊത്തം മരണസംഖ്യ 19,268 ആയി.
അതുവരെ രോഗമക്തരായവരുടെ എണ്ണം 4,09,083 ആയി.

തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് ഇന്ത്യയുടെ കൊറോണ വൈറസ് അണുബാധ 18,000 ത്തിലധികം വര്‍ദ്ധിച്ചത്.

രാജ്യത്ത് ടെസ്റ്റിംഗ് ലാബ് ശൃംഖല വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സര്‍ക്കാര്‍ മേഖലയിലെ 780 ലാബുകളും 307 സ്വകാര്യ ലാബുകളും ഉള്‍പ്പെടെ രാജ്യത്ത് 1,087 ലാബുകളുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗവ്യാപനം നടന്ന മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ശനിയാഴ്ച 7,074 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്.

തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് എന്നിവയാണ് തൊട്ടു പിന്നിലുള്ള സംസ്ഥാനങ്ങള്‍. ഡല്‍ഹിയില്‍ ഇന്നലെ 2,505 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 97,000 ത്തിലധികം കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ടു ചെയ്തത്. 3,004 പേര്‍ മരിച്ചു.

മധുരയിലേക്കും സമീപ പ്രദേശങ്ങളിലേക്കും ജൂലായ് 12 വരെ നിയന്ത്രണം നീട്ടിക്കൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവായി. ചെന്നൈയില്‍ ലോക്ക് ഡൗണ്‍ ഇളവ് നല്‍കി.

കര്‍ണാടകം ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 1,839 പുതിയ കേസുകളും 42 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 21,549 ആയി. മൊത്തം  മരണസംഖ്യ 335 ആണ്. ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1,839 കേസുകളില്‍ 1,172 കേസുകള്‍ ബംഗളൂരു നഗരത്തില്‍ മാത്രമാണ്. 42 മരണങ്ങളില്‍ 24 എണ്ണം തലസ്ഥാന നഗരത്തിലാണ്.

പശ്ചിമ ബംഗാളില്‍ കഴിഞ്ഞ ദിവസം 19 പേര്‍ രോഗം മൂലം മരിച്ചപ്പോള്‍ 743 പേര്‍ വൈറസ് ബാധിതരായി. മരണസംഖ്യ 736 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 21,231 ആയി ഉയര്‍ന്നുവെന്ന് ആരോഗ്യവകുപ്പ് പുറത്തുവിട്ട ബുള്ളറ്റിന്‍ അറിയിച്ചു. ഡല്‍ഹി, മുംബയ്, പുണെ, നാഗ്പൂര്‍, ചെന്നൈ, അഹമ്മദാബാദ് എന്നീ  നഗരങ്ങളില്‍ നിന്ന് തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് വിമാനങ്ങള്‍ പശ്ചിമ ബംഗാള്‍ വിലക്കി.

കോവിഡ് -19 സ്ഥിതി അസമില്‍ ഭീകരമാണ്. ശനിയാഴ്ച 1,202 പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളില്‍ 777 ഉം ഗുവാഹത്തിയില്‍ നിന്നാണ്. വടക്കുകിഴക്കന്‍ ഭാഗത്തെ ഏറ്റവും വലിയ നഗരമായ ഗുവാഹത്തിയില്‍ കഴിഞ്ഞ 10 ദിവസത്തിനിടെ മൂവായിരത്തോളം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു.


Keywords: India, Coronavirus infectio, Union Health Ministry, Maharashtra, Mumbai, Chennai, Bengaluru

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: 24 മണിക്കൂറിനുള്ളില്‍ 24,850 പുതിയ കേസുകള്‍, വൈറസ് വ്യാപനത്തില്‍ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്തേയ്ക്ക്
24 മണിക്കൂറിനുള്ളില്‍ 24,850 പുതിയ കേസുകള്‍, വൈറസ് വ്യാപനത്തില്‍ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്തേയ്ക്ക്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKFbtEWtYWprCfZf48bF5Fzh8eUyhp10MkorbToyb381eakjepyEVx62GmvtlCrIoUodOE3MaXylX8b6F3ogPo8WF3Z83nlaDNjt6mj_EWKpbqT3uVEwnHim2_Dz_UVbaRiKysyK7rsII/s640/corona+India.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKFbtEWtYWprCfZf48bF5Fzh8eUyhp10MkorbToyb381eakjepyEVx62GmvtlCrIoUodOE3MaXylX8b6F3ogPo8WF3Z83nlaDNjt6mj_EWKpbqT3uVEwnHim2_Dz_UVbaRiKysyK7rsII/s72-c/corona+India.png
www.vyganews.com
https://www.vyganews.com/2020/07/virus-spreading-in-india.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/07/virus-spreading-in-india.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy